ഡബ്ല്യൂഎംസി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ബിസിനസ് ഫോറത്തിന് ഉജ്ജ്വല തുടക്കം

WMC Business Forum Photo1ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ബിസിനസ് സംരംഭകര്‍ക്ക് ഒരു പുത്തന്‍ കൂട്ടായ്മയുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍. ഡബ്ല്യൂഎംസി ഹൂസ്റ്റണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് ഡബ്ല്യൂഎംസി ബിസിനസ് ഫോറത്തിന്റെ ഉത്ഘാടനം പ്രൗഢഗംഭീരമായി നടത്തി.

മാര്‍ച്ച് 16നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മലയാളി അസ്സോസിയേഷന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസില്‍ വച്ച് നടത്തിയ ഉത്ഘാടന ചടങ്ങില്‍ ഡബ്ല്യൂഎംസി പ്രൊവിന്‍സ് പ്രസിഡണ്ട് ജോമോന്‍ ഇടയാടി അദ്ധ്യക്ഷത വചിച്ചു. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ് ബിസിനസ് ഫോറം ഡബ്ല്യൂഎംസി ഭാരവാഹികളോടൊപ്പം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

ബിസിനസ് ഫോറം പ്രസിഡണ്ട് ജോണ്‍.ഡബ്ല്യൂ.വര്‍ഗീസ് ഡബ്ല്യൂഎംസി ബിസിനസ് ഫോറം വിഷന്‍ ആന്‍ഡ് മിഷന്‍ എന്ന വിഷയത്തെ അധികരിച്ചു സമഗ്രമായ ഒരു പ്രബന്ധം അവതരിപ്പിച്ചു. സംഘടന മലയാളീ സമൂഹത്തിനു വേണ്ടി ചെയ്യുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി ജോമോന്‍ ഇടയാടി വിശദീകരിച്ചു. “അമേരിക്കന്‍ ബിസിനസ് മേഖലയും അമേരിക്കയിലെ മലയാളി സമൂഹവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാര്‍ സമ്മേളനത്തിന് കൂടുതല്‍ മികവ് നല്‍കി.

എസ്ബിഎ മുന്‍ വൈസ് പ്രസിഡന്റ് യൂസഫ് മുഹമ്മദ് “റിസോഴ്‌സ് ഫോര്‍ എന്റര്‍പ്രെനേഴ്‌സ് ഇന്‍ ഹൂസ്റ്റണ്‍” എന്ന വിഷയത്തെ ആധാരമാക്കി അവതരിപ്പിച്ച മികവുറ്റ പ്രബന്ധത്തില്‍ കൂടി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് അറിവുകളുടെ പുതിയ മേഖലകള്‍ പകര്‍ന്നു നല്‍കി.

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജും മലയാളികളുടെ അഭിമാനവുമായ കെ.പി.ജോര്‍ജിനെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

പ്രസ്തുത സമ്മേളനത്തില്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഡബ്ല്യൂഎംസി ഭാരവാഹികളായ ഗോളബല്‍ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍, റീജിയണല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ ജേക്കബ് കുടശ്ശനാട്, വൈസ് പ്രസിഡണ്ട് റോയ് മാത്യു, ട്രഷറര്‍ ബാബു ചാക്കോ, വൈസ് ചെയര്‍മാന്‍ ആന്‍ഡ്രൂസ് ജേക്കബ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി പീറ്റര്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍, ഫോമാ മുന്‍ പ്രസിഡണ്ട് ശശിധരന്‍ നായര്‍, മാഗ് പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോണ്‍, മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി, ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡണ്ട് സന്തോഷ് ഐപ്പ്, ഡോ.ഫ്രീമു വര്‍ഗീസ്, ജോര്‍ജ് ഈപ്പന്‍, ജെയിംസ് വാരിക്കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി റെയ്‌ന റോക്ക് സ്വാഗതവും യൂത്ത് ഫോറം പ്രസിഡണ്ട് മാത്യൂസ് മുണ്ടയ്ക്കല്‍ നന്ദിയും പറഞ്ഞു.

എംസി യായി പരിപാടികള്‍ നിയന്ത്രിച്ച ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തില്‍ നടന്ന വിവിധ കലാപരിപാടികള്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന സമ്മേളനത്തെ ഉജ്ജ്വലമാക്കി. സമ്മേളനത്തിന് ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

WMC Business Forum Photo2 WMC Business Forum Photo3 WMC Business Forum Photo4 WMC Business Forum Photo5

Print Friendly, PDF & Email

Related News

Leave a Comment