- Malayalam Daily News - https://www.malayalamdailynews.com -

മുരളീധരന്‍ വടകരയില്‍ പരാജയപ്പെടുമെന്ന് കുമ്മനം

kummanamതിരുവനന്തപുരം: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ ജയിച്ച് വട്ടിയൂര്‍ക്കാവ് നിമയസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരില്‍ ആരും ജയിക്കില്ലെന്ന് കുമ്മനം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം. അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്ന് കുമ്മനം ചോദിച്ചു. വട്ടിയൂര്‍ക്കാവില്‍ എങ്ങനെയാണ് സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരം വോട്ടുമറിക്കല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎം നിലനില്‍പ്പിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം പറഞ്ഞു.

കക്ഷത്തില്‍ ഉള്ളതു പോവാതെ ഉത്തരത്തില്‍ ഉള്ളത് എടുക്കാനാണ് എംഎല്‍എമാരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാര്‍ എല്ലാം തോല്‍ക്കാനുള്ളവരാണ്.പത്തനംതിട്ട സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്നും ചോദ്യത്തിന് മറുപടിയായി കുമ്മനം പറഞ്ഞു. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. പ്രഖ്യാപനം നീളുന്നത് നടപടിക്രമങ്ങള്‍ കാരണമാണെന്നും കുമ്മനം പറഞ്ഞു


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]