ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

v636884247688400000-c0167a88-f028-4e6e-b0fe-aa1300d7ebfd-800ക്രൈസ്റ്റ് ചര്‍ച്ച് (ന്യൂസിലാന്‍ഡ്): ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ അല്‍നൂര്‍ മുസ്ലിം പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുആ നമസ്കാരത്തിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ ടി കെ എസ് പുരം പരേതനായ കരിപ്പാക്കുളം അലി ബാവയുടെ മകളും, ന്യൂസിലാന്‍ഡിലെ ലിംകോണ്‍ യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയും, ലോകമലേശ്വരം പൊന്നാത്ത് നാസറിന്റെ ഭാര്യയുമായ അന്‍സിയയുടെ മൃതദേഹം മാര്‍ച്ച് 25 തിങ്കളാഴ്ച നാട്ടിലെത്തിക്കും.

ഫോറന്‍സിക് പരിശോധനകള്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക നടപടികളെല്ലാം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മൃതദേഹം വ്യാഴാഴ്ച രാവിലെ വിട്ടുകിട്ടിയതെന്ന് ക്രൈസ്റ്റ് ചര്‍ച്ചിലുള്ള അന്‍സിയയുടെ അടുത്ത ബന്ധു ഫഹദ് ഇസ്മയില്‍ പൊന്നത്ത് അറിയിച്ചു. എംബാം ചെയ്യുന്നതിനായി മൃതശരീരം ഫ്യൂണറല്‍ ഹോമിനെ ഏല്പിച്ചിരിക്കുകയായാണ്. ഇവര്‍ തന്നെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം നടത്തുകയെന്നും ഫഹദ് പറഞ്ഞു.

തിങ്കളാഴ്‌ച്ച പുലര്‍ച്ചെ മൂന്ന് മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തുന്ന മൃതദേഹം അന്നു തന്നെ ഖബറടക്കും. നോര്‍ക്ക അധികൃതരുമായി ബന്ധുക്കള്‍ നിരന്തരം ബന്ധപ്പെടുന്നണ്ട്. ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ അന്‍സി, വലതു തീവ്രവാദിയായ ബ്രന്റണ്‍ ടാരന്റിന്റെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ആന്‍സിയുള്‍പ്പടെ അഞ്ച് ഇന്ത്യക്കാരാണ് വെടിവെപ്പില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാനുള്ള ന്യൂസിലന്‍ഡ് സർക്കാരിന്റെ പിന്തുണ വളരെ വലുതായിരുന്നു. തുടര്‍നടപടികളെല്ലാം സുഗമമായിത്തന്നെ നടപ്പാക്കാമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഫഹദ് പറഞ്ഞു. എങ്കിലും അന്‍സിയുടെ പേരിലെടുത്ത 60,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നത്ര സഹായം ചെയ്യുകയാണ് ന്യൂസിലന്‍ഡിലെ മലയാളി കൂട്ടായ്മ. ഇതിനായി ന്യൂസിലന്‍ഡിലെ മലയാളി കൂട്ടായ്മയായ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനിലൂടെ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. അതിഭീമമായ ഫീസ് കടമെടുത്തു ന്യൂസിലാന്‍ഡില്‍ പഠിക്കാന്‍ വന്നു മകളെ നഷ്ടപ്പെട്ട, സാമ്പത്തികമായും മാനസികമായും തകര്‍ന്ന കുടുംബത്തെ സഹായിക്കാന്‍ മലയാളികള്‍ ഓണ്‍ലൈന്‍ വഴി സാമ്പത്തിക സഹായം ചെയ്യനുണ്ട്. സുമനസുകളായ നിങ്ങള്‍ക്കും ഈ കുടുബത്തിനെ സഹായിക്കാം. ഓണ്‍ലൈന്‍ വഴി സൗത്ത് ഐലന്‍ഡിലെ കേരള കമ്മ്യൂണിറ്റിയുടെ രജിസ്റ്റേഡ് ചാരിറ്റിയായ കേരള സാംസ്ക്കാരിക വേദിയുടെ (Kerala cultural forum) അക്കൗണ്ടിലേക്കു നേരിട്ട് സംഭാവന ചെയ്യാം.

https://givealittle.co.nz/cause/help-abdul-nazer-take-his-beloved-wife-ansi-bach

അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും ഇന്നത്തെ (വെള്ളിയാഴ്ചത്തെ) പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനുമായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളില്‍ നിന്നും വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളാണ് ക്രൈസ്റ്റ്ചര്‍ച്ചിലേയ്ക്ക് ഒഴുകിയെത്തിയത്. “ഈ ആക്രമണം കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങള്‍ തകര്‍ന്നിട്ടുണ്ടാകും പക്ഷെ ഞങ്ങള്‍ ഒന്നാണ്. ആക്രമണത്തിന് ഞങ്ങളുടെ ബന്ധങ്ങള്‍ തകര്‍ക്കാനാകില്ല…” ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ പറഞ്ഞു. ഭീകരാക്രമണം നടന്ന അല്‍നൂര്‍ പള്ളിയില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയായിരുന്നു ജസിന്‍ഡ. പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനായി കറുത്ത ശിരോവസ്ത്രം ധരിച്ചാണ് ജസിന്‍ഡ എത്തിയത്.

jacinda_ardern_at_prayers_-_reuters_x1x.jpg_1718483346രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യായിരത്തിലേറെ പേര്‍ പള്ളിയ്ക്ക് മുന്നിലെ ഹാഗ്‍‍ലി പാര്‍ക്കിലെത്തി. വിശ്വാസികളോടൊപ്പം വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ക്കില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കായി ജുമാ നമസ്കാരം ഉള്‍പ്പെടെയുളള ചടങ്ങുകള്‍ ടിവിയിലൂടെയും റേഡിയോയിലൂടെയും സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. പ്രാര്‍ത്ഥനയ്ക്കെത്തിയ വനിതാ പോലീസുകാരും ഇതര മതസ്ഥരും ചടങ്ങുകളുടെ സമയത്ത് ശിരസ്സ് മറയ്ക്കുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്തു.

അല്‍ നൂര്‍ മസ്ജിദ് ഇമാം ഗമാല്‍ ഫൗദയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ ദേശീയ തലത്തിലാണ് പ്രക്ഷേപണം ചെയ്തത്. ഭീകരാക്രമണത്തിന് ശേഷം ലോകജനത രാജ്യത്തിന് നല്‍കിയ പിന്തുണയ്ക്ക് ഇമാം നന്ദി പറഞ്ഞു. നിങ്ങളുടെ പിന്തുണയ്ക്കും കണ്ണീരിനും ആശ്വാസ വചനങ്ങള്‍ക്കും നന്ദി എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകള്‍. ലളിതമായ സ്കാര്‍ഫുകൊണ്ട് ഞങ്ങളെ ബഹുമാനിച്ചതിനും ഞങ്ങളെ ചേര്‍ത്തു നിര്‍ത്തിയിതിനും നന്ദി എന്നും അദ്ദേഹം പറഞ്ഞു.

download

Print Friendly, PDF & Email

Related News

Leave a Comment