Flash News

വിജ്ഞാനവും വിവരശേഖരണവും വേര്‍തിരിച്ചു കാണരുത് : മാതാ അമൃതാനന്ദമയി

March 23, 2019 , .

Amma Doctorate Photo 1കൊല്ലം: വിജ്ഞാനത്തോടൊപ്പം വിവേകവും വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തതാണ് പുത്തന്‍ വിദ്യാഭ്യാസസമ്പ്രദായത്തിലെ പ്രധാന ന്യൂനതയെന്ന് മാതാ അമൃതാനന്ദമയി. കൊല്ലം അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാഭ്യാസമേഖലയില്‍ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിരിക്കുന്ന ആശയക്കുഴപ്പങ്ങള്‍ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതാണ്. വിജ്ഞാനവും വിവരശേഖരണവും രണ്ടായി വേര്‍തിരിച്ചു കാണുന്നതാണ് ഇതിനു കാരണം. ഇത് മൂലം വിദ്യാഭ്യാസ മൂല്യങ്ങള്‍ പോലും ഇന്ന് നഷ്ടപ്പെടുകയാണ്. ഇങ്ങനെ സമൂഹത്തിന് മനസാക്ഷിപോലും നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുകയാണെന്നും അമൃതാനന്ദമയി ചൂണ്ടിക്കാട്ടി.

ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ നിസ്വാര്‍ത്ഥമായ സേവനം കൊണ്ടാണ് സമൂഹത്തിന് വേണ്ടി ഇത്രയുമെങ്കിലും ചെയ്യാന്‍ അമൃതാനന്ദമയി മഠത്തിന് സ്ാധിക്കുന്നതെന്നും അതിനാല്‍ മൈസൂര്‍യൂണിവേഴ്‌സിറ്റി നല്‍കിയ ആദരവ് വിശ്വാസികളുടെ ആത്മാര്‍ത്ഥയ്ക്കും പ്രയത്‌നത്തിനും മുന്നില്‍ സമര്‍പ്പിക്കുന്നുവെന്നും അമൃതാനന്ദമയി പറഞ്ഞു.

അക്കാദമിക് ഗവേഷണങ്ങളും ശാസ്ത്രവും, സത്യം, ധര്‍മ്മം, ദരിദ്രര്‍ക്കായുള്ള ജീവകാരുണ്യം തുടങ്ങിയ ആധ്യാത്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അമൃതാനന്ദമയി വിവരിച്ചു

Amma Doctorate Photo 2അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നും ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് – ഡി. ലിറ്റ്) ശ്രീ മാതാ അമൃതാനന്ദമയി സ്വീകരിച്ചു.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ലോകത്തിനാകെ, ആദ്ധ്യാത്മിക മാര്‍ഗദര്‍ശനമേകിയ അമൃതാനന്ദമയി ഇതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി ഇവ രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രൊഫ. ജി. ഹേമന്ത കുമാര്‍ പറഞ്ഞു.

മാനവസേവ മാധവസേവ എന്ന ആപ്തവാക്യമുള്‍ക്കൊണ്ടുള്ളതാണ് അമൃതാനന്ദമയിയുടെ ജീവിതമെന്നും ഈ ജീവിതം ലോകത്തിനുതന്നെ മാതൃകയാണെന്നും ചടങ്ങില്‍ മുഖ്യഅതിഥിയായ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിന് കുമാര്‍ ചൗബേയും അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ അമൃതാനന്ദമയിമഠം നടത്തിയ സേവനങ്ങളെയും മന്ത്രി പ്രശംസിച്ചു.

ഈ മാസം 17ന് മൈസൂരില്‍ നടന്ന ബിരുദദാനച്ചടങ്ങുകളുടെ തുടര്‍ച്ചയാണ് അമൃതപുരിയില്‍ നടന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി. പി. മഹാദേവന്‍ പിള്ള, മൈസൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ലിംഗരാജ ഗാന്ധി, എയിംസ് മേധാവി ഡോ. പ്രേം നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആദ്ധ്യാത്മിക-സാമൂഹ്യ മണ്ഡലങ്ങളില്‍ മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സേവനപ്രവര്‍ത്തനങ്ങളോടുള്ള ആദരവായാണ് മൈസൂര്‍ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കിയത്. ഇതോടെ രണ്ടാം തവണയാണ് അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുന്നത്. 2010ല്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് – ബഫല്ലോ ‘ഓണററി ഡോക്ടറേറ്റ് ഇന്‍ ഹ്യൂമന്‍ ലെറ്റേഴ്‌സ്’ നല്‍കി ആദരിച്ചിരുന്നു.

Amma Doctorate Photo 3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top