Flash News

ഹിമാചലില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം; പത്ത് പേര്‍ക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

March 24, 2019 , സ്വന്തം ലേഖകന്‍

sfi-abvp-fightഷിംല: ഹിമാചലില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഇവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമല്ല. പുലര്‍ച്ചെ ക്രിക്കറ്റ് കളിക്കുകയായിരുന്ന എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളോട് ശാഖ നടത്താന്‍ ഒഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് അക്രമമുണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം യാതൊരു പ്രകോപനമില്ലാതെ എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ പറഞ്ഞു. പുറത്ത് നിന്നെത്തിയ അക്രമികള്‍ സര്‍വകലാശാലയിലെ പോസ്റ്ററുകളും ബാനറുകളുമെല്ലാം നശിപ്പിച്ചതായും എസ്.എഫ്.ഐ പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശ് യൂണിറ്റ് സെക്രട്ടറി ജീവന്‍, റിതേഷ്, സൗരഭ്, റോക്കി, എച്ച്.പി.യു സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്ന് പ്രസ്താവനയില്‍ പറയുന്നു. നാലു പേരുടെ നില ഗുരുതരമാണ്.

എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് എ.ബി.വി.പി ആരോപിക്കുന്നത്. ആര്‍.എസ്.എസ് ശാഖ നടത്തുന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്നും ആര്‍.എസ്.എസ്-എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത ആക്രമണമാണ് നടന്നതെന്നും ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അവകാശപ്പെട്ടു. ഇത് ബംഗാളല്ല ‘ദേവഭൂമി’ യാണെന്നും ഇത്തരം സംഭവങ്ങള്‍ ഹിമാചലില്‍ അനുവദിക്കില്ലെന്നും മന്ത്രി എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top