ഒര്‍ലാന്റോ, ഫ്ളോറിഡ: ഫോമാ സണ്‍ഷൈന്‍ റീജിയണിന്റെ സ്പോര്‍ട്സ് കമ്മിറ്റി ഉദ്ഘാടനവും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഒര്‍ലാന്റോയിൽ മാര്‍ച്ച് 16 ശനിയാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ഫോമ റീജിയണ്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സുരേഷ് നായര്‍ മുഖ്യ സംഘാടകനായി പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സൂര്യനെപ്പോലെ തിളങ്ങുന്ന ഫോമായുടെ ഈ റീജിയന്റെ നേതൃത്വം വഹിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും, റീജിയണിന്റെ എല്ലാ അംഗസംഘടനകളുടെയും അകമഴിഞ്ഞുള്ള സഹായസഹകരണങ്ങള്‍ കൊണ്ട് ഈ ടൂര്‍ണമെന്റിനെ ഒരു വന്‍ വിജയമാക്കി മാറ്റാന്‍ കഴിഞ്ഞെന്നും ബിജു തോണിക്കടവില്‍ അഭിപ്രായപ്പെട്ടു. ദിവസം മുഴുവന്‍ നടന്ന ടൂര്‍ണമെന്റില്‍ ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ കായിക താരങ്ങള്‍ പ്രായഭേദമെന്യേ പല ടീമുകളിലായി മാറ്റുരച്ചു. ഈ റീജിയനെ പ്രതിനിധികരിക്കുന്ന ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ നോയല്‍ മാത്യുവും, പൗലോസ് കുയിലാടനും പരിപാടിയുടെ ആദ്യാവസാനം വരെ സന്നിഹിതരായിരുന്നു.
ഒരുമ പ്രസിഡന്റ് ചാക്കോച്ചന് ജോസഫ്, സെക്രട്ടറി ഷിനു തോമസ്, മുന്‍ പ്രസിഡന്റ് സജി ജോണ്‍, മുന്‍ സെക്രട്ടറി ലിനു തോമസ് എന്നിവരുടെ സഹായവും പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്. വിജയികളായവര്‍ക്ക് ട്രോഫിയും മെഡലും ക്യാഷ് അവാര്‍ഡും നല്കി റീജിയന് ആദരിച്ചു. വിജയികള്‍ക്ക് ബിജു തോണിക്കടവിലും, നോയല്‍ മാത്യുവും, റീജിയന് കണ്‍വീനര്‍ ജോമോന് തെക്കേത്തൊട്ടിയിലും, ഫോമാ സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ജിതീഷ് പള്ളിക്കര സുരേഷ് നായര്‍, ഫോമാ സെന്‍ട്രല്‍ ചാപ്റ്റര്‍ പൊളിറ്റിക്കല്‍ ഫോറം കോഓര്‍ഡിനേറ്റര്‍ ജിനോ വര്‍ഗീസ്, പൊളിറ്റിക്കല്‍ ഫോറം സെക്രട്ടറി ഫിലിപ്പ് മാത്യു എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും, സംഘാടകര്‍ക്കും, സ്പോണ്‍സര്‍മാര്‍ക്കും സണ്‍ഷൈന്‍ റീജിയന് സെക്രട്ടറി സോണി കണ്ണോട്ടുതറ ഫോമാ സണ്‍ഷൈന്‍ റീജിയന്റെ നന്ദിയും കടപ്പാടും അറിയിച്ചു. റീജിയണിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അംഗസംഘടനകളുടെയും, അഭ്യുദയകാംക്ഷികളുടെയും സഹായ സഹകാരണങ്ങള് തുടര്‍ന്നും ഉണ്ടാകണമെന്ന് റീജിയന് വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അഭ്യര്‍ത്ഥിച്ചു. സാബു ലൂക്കോസ് (ഓഷ്യന്‍ വെല്‍ത്ത് സോലുഷന്‍സ്), ബിനൂപ് രാജ് (ജിയോവന്നിസ് ബ്രൂക്ലിന്‍ പിസേറിയ) എന്നിവര്‍ ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്പോണ്സര്മാരായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply