കെസിആര്‍എം നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ ഭാരവാഹികള്‍

KCRMN LTRHDകെസിആര്‍എം നോര്‍ത്ത് അമേരിക്ക എന്ന സംഘടനയുടെ നിയമാവലിപ്രകാരം അഞ്ച് അംഗങ്ങളുള്ള ബോര്‍ഡാണ് അതിനെ നയിക്കേണ്ടത്. ബോര്‍ഡ് അംഗങ്ങളായി താഴെ പറയുന്നവര്‍ താത്ക്കാലികമായി അവരവരുടെ തസ്തികകളില്‍ സേവനം ചെയ്യാമെന്ന് സമ്മതിച്ചതായി അറിയിച്ചു. ആഗസ്റ്റ് 10, 2019ല്‍ ഷിക്കാഗോയില്‍വെച്ച് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതായിരിക്കും.

ബോര്‍ഡ് അംഗങ്ങള്‍:

President – Chacko Kalarickal, Washington Twp., MI
Vice-President – Jose Kalliduckil, Chicago, IL
Secretary – James Kureekkaattil, Rochester Hills, MI
Joint Secretary – Binu Alex, Staten Island, NY
Treasurer – George Neduvelil, Cooper Ctiy, FL
KCRM North America Email ID: kcrmnorthamerica@gmail.com

താഴെ പറയുന്നവര്‍ റീജനല്‍ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

George Poozhikala (Qubec, Canada), Abraham Kandankery (North York, Canada) Jacob Kallupurackal, JD (Boston, Massachusetts), Alex Kavumpurath (Elmont, New York), Dr. N. P. Sheela (Bronx, New York), Joseph Padannamakkal (Valley Cottage, New York), Dr. Thomas Palackal (White Plains, New York), Mani Maliekal (Philadelphia, Pensnylvania), Sojan Pulickal (San Diego, California), Andrews Cherian (North Port, Florida), Jose Puthikunnel (Los Angeles, California)

സംഘടനയുടെ പേരില്‍ പുതിയ ഭാരവാഹികള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

ആഗസ്റ്റ് 10, 2019ല്‍ ഷിക്കാഗോയില്‍വെച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന ഏകദിന സെമിനാറിനെ സംബന്ധിച്ച് വീണ്ടും എല്ലാവരെയും ഓര്‍മപ്പെടുത്തുന്നു. ഏപ്രില്‍ 10, 2019ല്‍ നടക്കാനിരിക്കുന്ന ടെലികോണ്‍ഫറന്‍സിന്റെ അവസാനഘട്ടത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതാണ്.

അടുത്ത ടെലികോണ്‍ഫറന്‍സ് ഏപ്രില്‍ 10 ബുധനാഴ്ച രാത്രി 9:00 മണിക്ക് നടത്തുന്നതാണ്.

വിഷയം അവതരിപ്പിക്കുന്നത്: അഡ്വ ഇന്ദുലേഖ ജോസഫ്.

വിഷയം: ‘എന്തുകൊണ്ട് സഭാനേതൃത്വം ചര്‍ച്ചാക്ടിനെ എതിര്‍ക്കുന്നു’

നിങ്ങള്‍ ഏവരുടെയും അകമഴിഞ്ഞ സഹകരണത്തിന് ബോര്‍ഡിന്റെ നാമത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

Print Friendly, PDF & Email

Related News

Leave a Comment