Flash News

ചൗക്കീദാരും കള്ളനായി; പണാപഹരണ കേസില്‍ ബിജെപി നേതാവിനെതിരെ നടപടി

March 27, 2019

newsrupt_2019-03_dacb0a59-f7f6-46ce-afae-015deb34e37b_m_raoവ്യാജ രേഖ ചമച്ച് പണം അപഹരിച്ച കേസില്‍ ബിജെപി നേതാവിനെതിരെ പോലീസിന്റെ നടപടി. കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ കേസിലാണ് കേരളത്തിന്റെ ചുമതലയുളള ബിജെപി ജനറൽ സെക്രട്ടറി പി മുരളീധര റാവു അടക്കം ഒമ്പത് പേർക്കെതിരെ ഹൈദരാബദ് പോലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചനയ്ക്കും വ്യാജ രേഖചമച്ചതിനും എതിരെയാണ് നടപടി.

ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചായിരുന്നു തട്ടിപ്പ്, 2.17 കോടി രൂപയാണ് നിയമനത്തിനായി മുരളീധർ റാവുവും സംഘവും കൈപ്പറ്റിയത്. നിര്‍മലാ സീതാരാമന്‍ വ്യാവസായ വാണിജ്യ മന്ത്രിയായിരിക്കുമ്പോഴാണ് സംഭവം. ഹൈദരാബാദ് സ്വദേശികളായ ടി.പ്രവര്‍ണ റെഡ്ഡി, ഭാര്യ മഹിപാല്‍ റെഡ്ഡി എന്നിവരാണ് പരാതിക്കാര്‍.

നിയമനം ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ നൽകിയില്ലെന്നും മുരളീധര റാവു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. തുടർന്ന കോടതി നിർദേശപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് റാവുവിന്റെ പ്രതികരണം.

newsrupt_2019-03_d5ce3a21-b352-4c27-b659-96e9ce3ee67d_55554459_437399126802389_394003914434805760_n


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top