Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

കെ.സി.സി.എന്‍ എയ്ക്കു യുവ സാരഥികള്‍: അനി മഠത്തില്‍താഴെ പ്രസിഡന്റ്; ലൂക്ക് തുരുത്തുവേലില്‍ സെക്രട്ടറി

March 27, 2019 , ജോയിച്ചന്‍ പുതുക്കുളം

KCCNA_pic1ന്യൂയോര്‍ക്ക്: യുവതലമുറയ്ക്ക് അധികാരം കൈമാറിക്കൊണ്ട് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ചരിത്രം കുറിച്ചു. ഹൂസ്റ്റണില്‍ നിന്നുള്ള അലക്‌സ് (അനി) മഠത്തില്‍താഴെ പ്രസിഡന്റായുള്ള പാനല്‍ എല്ലാ സീറ്റും നേടിയത് പുതുമായായി.

വൈസ് പ്രസിഡന്റായി ചിക്കാഗോയില്‍ നിന്നുള്ള സണ്ണി മുണ്ടപ്ലാക്കില്‍ വിജയിച്ചു. ജനറല്‍ സെക്രട്ടറി ന്യൂയോര്‍ക്കില്‍ നിന്നുള്ള ലൂക്ക് തുരുത്തികുന്നേലിന് 70 വോട്ട്. ജോ. സെക്രട്ടറി റോജി കണിയാംപറമ്പിലിനു 74 വോട്ട്. ട്രഷററായി വിജയിച്ച ലോസ്ആഞ്ചലസില്‍ നിന്നുള്ള ഷിജു അപ്പൊഴിയില്‍ 66 വോട്ട് നേടി. ആകെ വോട്ടര്‍മാരുടെ എണ്ണം 118.

റീജണല്‍ വൈസ് പ്രസിഡന്റുമാര്‍: അലക്‌സാണ്ടര്‍ പായിക്കാട്ട് (ചിക്കാഗോ), സൈമണ്‍ കണ്ടോത്ത് (ന്യൂയോര്‍ക്ക്), ചാക്കോ വെളിയന്തറ (മിനസോട്ട), ടോയി മണലേല്‍ (വാഷിംഗ്ടണ്‍), ഫിലിപ്പ് കൂട്ടത്തം (കാനഡ), സഞ്ജയ് നടുപ്പറമ്പില്‍ (മയാമി), സെലിന്‍ മറ്റത്തില്‍ (സാന്‍ അന്റോണിയോ), രാജു ചെമ്മാച്ചേരില്‍ (സാന്‍ഹൊസെ). പ്രാദേശിക സംഘടാ പ്രതിനിധികളാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

വനിതാ ഫോറം പ്രസിഡന്റായി ബീന ഇണ്ടിക്കുഴി, വൈസ് പ്രസിഡന്റായി സ്മിത തോട്ടം, സെക്രട്ടറിയായി ലിബി വെട്ടുകല്ലേല്‍, ട്രഷററായി ഷാന്റി കോട്ടൂര്‍, ജോ. സെക്രട്ടറിയായി റോണി വാണിയപ്പുരയ്ക്കല്‍, ജോ. ട്രഷററായി ലിജി മെക്കാറ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് ഭാരവാഹികള്‍: ടോവിന്‍ കട്ടിനച്ചേരില്‍, ലിയോണ്‍ വട്ടപ്പറമ്പില്‍, ആഷ്‌ലി മറ്റത്തിക്കുന്നേല്‍.

റോക്ക്‌ലാന്റ് കൗണ്ടിയിലെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ രാവിലെ ആരംഭിച്ച ജനറല്‍ ബോഡിയില്‍ കണക്കും റിപ്പോര്‍ട്ടും അംഗീകരിച്ചു. കണ്‍വന്‍ഷനില്‍ അര ലക്ഷത്തിലേറെ ഡോളര്‍ മിച്ചം ലഭിച്ചു. ചാരിറ്റി വിംഗ്41,000 ല്‍പ്പരം ഡോളര്‍ സമാഹരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു.

വൈകിട്ട് ഇലക്ഷന്‍ വിജയികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്നു നടന്ന നാഷണല്‍ കമ്മിറ്റി ആശയവിനിമയം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ക്‌നാനായ ടൈംസ് വെബ്‌സൈറ്റ് ശക്തിപ്പെടുത്തും. പ്രവര്‍ത്തനങ്ങള്‍ക്കായി ഏതാനും പേരെ തെരഞ്ഞെടുത്തു.

കെ.സി.സി.എന്‍.എയ്ക്കും അംഗ സംഘടനകള്‍ക്കും ധനസമാഹരണത്തിനായി നാട്ടില്‍ നിന്നും നേരിട്ട് ഒരു ഷോ കൊണ്ടുവരാന്‍ തീരുമാനമായി. ഇടനിലക്കാരില്ലാതെ ഷോ കൊണ്ടുവരും. അംഗ സംഘടനകള്‍ അത് പ്രാദേശികതലത്തില്‍ അവതരിപ്പിക്കും. ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം. മുമ്പ് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടന ശ്രേയാ ഘോഷാലിന്റെ ഗാനമേള ഇതേ രീതിയില്‍ വിജയകരമായി അവതരിപ്പിച്ചിരുന്നു.

അടുത്ത കണ്വന്‍ഷനു നാലു നഗരങ്ങള്‍ മുന്നോട്ടു വന്നതിനാല്‍തീരുമാനം അടുത്ത നാഷണല്‍ കമ്മിറ്റിയിലേക്കു മാറ്റി.

പാനലിനെ വിജയിപ്പിച്ചതിനും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിനും പുതിയ പ്രസിഡന്റ് അലക്‌സ് മഠത്തില്‍താഴെ സമുദായാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. സംഘടനയുടേയും സമുദായത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. യുവതലമുറയെ സംഘടനയുടെ മുഖ്യധാരയിലെത്തിക്കും.

പുതിയ ജനറല്‍ സെക്രട്ടറി ന്യൂയോര്‍ക്കില്‍ നിന്നുള്ള ലൂക്ക് തുരുത്തുവേലിനു 28 വയസേയുള്ളൂ. വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം. നീറിക്കാട് സ്വദേശിയായ ലൂക്ക് 16 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. ഐ.കെ.സി.സിയിലും മറ്റും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ജെ.പി മോര്‍ഗന്‍ ചേസില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ ഡിമ്പിള്‍ കുളക്കാട്ട് ഉഴവൂര്‍ സ്വദേശിനിയെങ്കിലും ബ്രിട്ടണിലായിരുന്നു.

യുവാക്കള്‍ നേതൃത്വത്തില്‍ വന്നാല്‍ യുവജനത കൂടുതലായി സംഘടനയിലേക്ക് വരുമെന്ന് ലൂക്ക് ചൂണ്ടിക്കാട്ടി. യുവജനതയാണ് സംഘടനയുടെ ഭാവി. യുവജനതയ്ക്ക് കൂടുതലായി ഒത്തുകൂടാന്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം പ്രാദേശികതലത്തില്‍ വൈകാതെതന്നെ ആരംഭിക്കും.

സമുദായത്തില്‍ നിന്നുതന്നെ വിവാഹിതരാകാനാണ് യുവതീയുവാക്കള്‍ കൂടുതലായി ആഗ്രഹിക്കുന്നത്. അതിനു അപവാദം ചുരുക്കമാണ്.

സിറ്റി കോളജ് വിദ്യാര്‍ത്ഥി ആയിരിക്കെ സൗത്ത് ഏഷ്യന്‍ ഫ്രറ്റേണിറ്റിയുടെ സ്ഥാപകരിലൊരാളായിരുന്നു.

ട്രഷററായ ഷിജു അപ്പൊഴിയിലും യുവാവ് തന്നെ. കൈപ്പുഴ സ്വദേശി. അമേരിക്കയിലെത്തിയിട്ട് 12 വര്‍ഷം. നാലു തവണ കെ.സി.സി.എന്‍.എയുടെ നാഷണല്‍ കമ്മിറ്റി അംഗമായിരുന്നു. അതുപോലെ ലോസ്ആഞ്ചലസില്‍ സംഘടനയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.

ഏറ്റവും വലിയ മലയാളി സംഘനയുടെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ എന്ന നിലയില്‍ വലിയ തുക കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്വമാണ് ട്രഷറര്‍ക്ക്. അവ കൃത്യമായും ഉത്തരവാദിത്വ പൂര്‍ണ്ണമായും നിര്‍വഹിക്കുമെന്നു ഷിജു പറഞ്ഞു. ഫിസിയോതെറാപ്പിസ്റ്റാണ് ഷിജു.

ഐ.കെ.സി.സി ആണു പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചത്. പ്രസിഡന്റ് മീര ഉറുമ്പേത്ത്, വൈസ് പ്രസിഡന്റ് ജ്യോതിസ് കുടിലില്‍, സെക്ക്രട്ടറി ടോസിന്‍ പെരുമ്പളത്ത്, ജോ. സെക്രട്ടറീ ബിബി നടുപ്പറമ്പില്‍, ട്രഷറര്‍ സോണി പടകണ്ടത്തില്‍ എന്നിവര്‍ നേത്രുത്വം നല്കി.
പ്രസിഡന്റ് അലക്‌സ് (അനി) മഠത്തില്‍താഴെ സംഘടനയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നനാണ്. നീണ്ടൂര്‍ സ്വദേശി. 2007 09 കാലഘട്ടത്തില്‍ കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റായിരുന്നു. ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കെ.സി.സി.എന്‍.എയുടെ റീജണല്‍ കണ്‍വന്‍ഷന്‍ 2007ല്‍ ടെക്‌സസില്‍ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്കി. അന്നു മിച്ചം വന്ന തുക അംഗ സംഘടനകള്‍ക്ക് നല്‍കി.

എച്ച്.കെ.സി.എസ് പ്രസിഡന്റ് എന്ന നിലയില്‍ കമ്യൂണിറ്റി സെന്ററില്‍ മാറ്റങ്ങള്‍ വരുത്തി. പ്ലെഗ്രൗണ്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവ വികസിപ്പിക്കാനും നേതൃത്വം നല്‍കി. മലയാളി സംഘടനകളിലും സജീവം.

എന്‍ഡോഗമിയില്‍ ഒരു മാറ്റവുംഅംഗീകരിക്കുന്നില്ല. കോട്ടയം അതിരൂപതാധ്യക്ഷന് ലോകമെങ്ങുമുള്ള ക്‌നാനായക്കാരുടെ മേല്‍ അധികാരം വേണം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കും. അതിനു സഭാനേതൃത്വത്തിനോടൊത്ത് പ്രവര്‍ത്തിക്കും. വഴക്ക് ഉണ്ടാക്കി നേടാവുന്ന കാര്യമാണ് ഇതെന്നു കരുതുന്നില്ല.

യുവജനതയെ സംഘടനയില്‍ സജീവമാക്കുക എന്നതു സുപ്രധാനമാണെന്ന് അലക്‌സ് ചൂണ്ടിക്കാട്ടുന്നു. നേതൃത്വം തന്നെ അവരിലെത്തണം. അവരാണ് സമുദായത്തിന്റെ ഭാവി. സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിക്കാന്‍ യുവതലമുറ കൂടുതലായി മുന്നോട്ടുവരുന്നുണ്ട്. ഒന്നാം തലമുറയില്‍ ഇതത്ര പ്രകടമായിരുന്നില്ലെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല.

യുവജനതയ്ക്ക് കൂടുതലായി ബന്ധപ്പെടാന്‍ റീജണല്‍ തലത്തില്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം പതിവായി നടത്തുമെന്നാണ് ഒരു വാഗ്ദാനം. കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ നഷ്ടത്തില്‍ കലാശിക്കാറില്ല. മിച്ചം വരുന്ന തുക ചാരിറ്റിക്കും മറ്റും ഉപയോഗിക്കുന്നതിനു പുറമെ അംഗസംഘടനകളെ സഹായിക്കാനും വിനിയോഗിക്കും.

പ്രായം 75 പിന്നിട്ടവര്‍ക്കുവേണ്ടി ഒരു അസിസ്റ്റഡ് ലിവിംഗ് പ്രോഗ്രാം നടപ്പിലാക്കണമെന്നു ആഗ്രഹിക്കുന്നു. ടൗണില്‍ നിന്നു മാറി ടാക്‌സ് കുറഞ്ഞ സ്ഥലത്ത് സ്ഥലം വാങ്ങി രണ്ടു ബെഡ് റൂമുകളിലുള്ള വീടുകളാണ് ലക്ഷ്യം. ആ കമ്യൂണിറ്റിയില്‍ മെഡിക്കല്‍, ഫിസിയോതെറാപ്പി, ഭക്ഷണം തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഉദാഹരണത്തിന് ഹൂസ്റ്റണിനടുത്ത് അങ്ങനെയൊരു പ്രൊജക്ട് ഉണ്ടായാല്‍ ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് അതൊരു അനുഗ്രഹമാകും. മക്കളുടെ അടുത്തുനിന്ന് ദൂരെ പോകാതെ കഴിയാം. മാതാപിതാക്കള്‍ സുരക്ഷിതരായി കഴിയുന്നു എന്ന ആശ്വാസം മക്കള്‍ക്കും. മക്കളെ വിട്ട് വിദൂരത്ത് പോയി താമസിക്കാന്‍ ആര്‍ക്കും താത്പര്യമില്ല. അതിനാല്‍ റീജണ്‍ തലത്തിലോ വലിയ യൂണീറ്റുകളായ ചിക്കാഗോ, ന്യൂയോര്‍ക്ക് എന്നിവടങ്ങളില്‍ യൂണീറ്റ് തലത്തിലോ ഇത്തരം ഫെസിലിറ്റികള്‍ക്ക് രൂപം കൊടുക്കണം. പ്രായമായവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കാത്ത രീതിയിലുള്ള പ്രൊജക്ടണിത്.

സഭയും സംഘടനകളുമായോ വ്യക്തികളുമായോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ തുടക്കത്തിലേ പരിഹരിക്കാന്‍ ഇടപെടുകയാണ് മറ്റൊരു ലക്ഷ്യം. ലോകമെങ്ങുമുള്ള ക്‌നാനായ സംഘടനകളെ പിന്തുണയ്ക്കുക, ലോകമെമ്പാടു നിന്നും ക്‌നാനായ യുവജനത കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വഴിയൊരുക്കുക, യുവജനതയില്‍ മാനസീകാരോഗ്യത്തെപ്പറ്റി സെമിനാറുകളും മറ്റും നടത്തുക, പ്രാദേശിക തലത്തില്‍ കരിയര്‍ ഗൈഡന്‍സ് സംവിധാനം ഒരുക്കുക, അംഗ സംഘടനകള്‍ക്ക് സഹായമെത്തിക്കാന്‍ ദേശീയതല ഫണ്ട് സമാഹരണം നടത്തുക, ആശയവിനിമയം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.

മാന്നാനം കെ.ഇ. കോളജില്‍ പഠിക്കുമ്പോള്‍ നേതൃത്വ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള അലക്‌സ് നഴ്‌സിംഗ് പാസായശേഷം അല്‍പകാലം കേരളത്തില്‍ ജോലി ചെയ്തു. അമേരിക്കയില്‍ വന്നപാടെ ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ഭാര്യ: സിനി കൊടുവത്തറ. മക്കള്‍: മേഘ പന്ത്രണ്ടിലും, ജേക്കബ് പത്തിലും, ജയിംസ് ഏഴിലും പഠിക്കുന്നു.

KCCNA_pic2 KCCNA_pic3 KCCNA_pic4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top