ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്‌ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിന് തടസ്സവാദമുന്നയിക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

Pompeo-640x360വാഷിംഗ്ടണ്‍: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്‌ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിന് എപ്പോഴും തടസ്സം നില്‍ക്കുന്ന ചൈനയുടെ മേല്‍ അമേരിക്ക സമ്മര്‍ദ്ദം മുറുക്കുന്നു. ചൈനയെ വരുതിയിലാക്കാന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കുന്നതിനായി പുതിയ പ്രമേയം അമെരിക്ക തയ്യാറാക്കി. പ്രമേയത്തിന്റെ കരട് ബ്രിട്ടനും ഫ്രാന്‍സിനും അമേരിക്ക നല്‍കിയിട്ടുണ്ട്.

മസൂദ് അസ്‌ഹറിന് പിന്തുണ നല്‍കുന്ന ചൈനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഉന്നയിച്ചത്. മുസ്ലിം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന കാണിക്കുന്നത്. മുസ്ലിംങ്ങളെ അടിച്ചമര്‍ത്തുന്ന ചൈന ഇസ്ലാം ഭീകരവാദത്തെ സംരക്ഷിക്കുന്നുവെന്നും പോംപിയോ പറഞ്ഞു.

000_APH200002080430811

Print Friendly, PDF & Email

Related News

Leave a Comment