ഇന്നത്തെ നക്ഷത്ര ഫലം (28 മാര്‍ച്ച് 2019)

Yearly-Horoscope-Predictions-for-Zodiac-Signs-jageshwarastroഅശ്വതി: കുടുംബമേളയിൽ പങ്കെടുക്കും. അർഹമായ പിതൃസ്വത്ത് ലഭിക്കും. മാതാ പിതാക്കളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കും.

ഭരണി: മാതാപിതാക്കൾ തന്ന തീരുമാനം സ്വീകരിക്കും. വിവിധങ്ങളായ ഭക്ഷണങ്ങൾ ആസ്വദിക്കുവാനവസരമുണ്ടാകും. വാങ്ങിയ ഗൃഹത്തിൽ പ്രവേശനകർമം നിർവഹി ക്കും

കാർ‍ത്തിക: സുഹൃത്തുക്കളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കും. ഉന്നതരെ പരിചയപ്പെടാനവസരമുണ്ടാകും. ദുഃശീലങ്ങൾ ഇന്നു മുതൽ ഉപേക്ഷിക്കും.

രോഹിണി: സന്താനങ്ങളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. സ്വസ്ഥതയും സമാധാനവും ആഹ്ലാദവും സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ചർച്ചകളിൽ വിജയിക്കും.

മകയിരം: ആഘോഷങ്ങൾ ആഹ്ലാദകരമാക്കാൻ സാധിക്കും. സായാഹ്നവേളയിൽ ബന്ധുഗൃഹത്തിലേക്ക് യാത്ര പുറപ്പെടും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും.

തിരുവാതിര: ഏറെക്കുറെ പൂർത്തിയാക്കിയ ഗൃഹത്തിൽ പ്രവേശനകർമം നിർവഹിക്കും. സഹോദരനു സാമ്പത്തിക സഹായം ചെയും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

പുണർ‍തം: കുടുംബാംഗങ്ങളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. ബന്ധുക്കൾ വിരുന്നു വരും. സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ പ ദ്ധതികൾക്ക് രൂപകൽപന ചെയും.

പൂയം: മംഗംളകർമങ്ങളിൽ സജീവസാന്നിദ്ധ്യം വേണ്ടിവരും. മാർഗതടസങ്ങൾ നീങ്ങും. ന്യായമായ ആഗ്രഹങ്ങൾ സാധിക്കും. ബന്ധുഗൃഹത്തിലേക്ക് വിരുന്നു പോകും.

ആയില്യം: കുടുംബാംഗങ്ങളെ ഒരുമിപ്പിക്കാൻ അശ്രാന്തപരിശ്രമം നടത്തും. മത്സരങ്ങളിൽ വിജയിക്കും. അമിതഭക്ഷണത്താൽ വിമിഷ്ടമനുഭവപ്പെടും. മനസമാധാനം കുറയും.

മകം: പ്രണയബന്ധത്തി‌ന് അന്തിമമായി അനുമതി ലഭിക്കും. സായാഹ്നവേളയിൽ വേണ്ടപ്പെട്ടവർ വിരുന്നു വരും. ഉത്സാഹവും ഉണർവും കാര്യനിർവഹണശക്തിയും സമാധാനവും ഉണ്ടാകും.

പൂരം: അതിശയോക്തി കലർന്ന സംസാര രീതി അബദ്ധമാകും. അസുഖങ്ങളാൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. അറിയുന്ന കാര്യമായാലും അവത രിപ്പിക്കാൻ സാധിക്കുകയില്ല.

ഉത്രം: മനസമാധാനത്തോടുകൂടി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. അമിതഭക്ഷണം ഉപേക്ഷിക്കണം.

അത്തം: ആരോഗ്യം തൃപ്തികരമായിരിക്കും. വസ്ത്രാഭരണങ്ങൾ ദാനം ചെയും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും.

ചിത്ര: പുത്രപൗത്രാദികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. സായാഹ്ന വേളയിൽ പ്ര ത്യേക ഈശ്വരപ്രാർത്ഥനകൾ നടത്തും. സുഖഭക്ഷണവും സുഖസുഷുപ്തിയും മനസമാധാനവും ഉണ്ടാകും.

ചോതി: വ്യാപര വിതരണ മേഖലകളിൽ ഉണർവ് ഉണ്ടാകും. വിവിധങ്ങളായ ഭക്ഷണങ്ങൾ ആസ്വദിക്കുവാനവസരമുണ്ടാകും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.

വിശാഖം: മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കും. ചർച്ചകളിൽ വിജയിക്കും. സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിക്കും.

അനിഴം: വിതരണരംഗം വിപുലമാക്കും. അവധിയാണെങ്കിലും ജോലി ചെയേണ്ടതായി വരും. പാരമ്പര്യപ്രവർത്തികൾ പുനരാരംഭിക്കും. സമ്മാന പദ്ധതിയിൽ വിജയിക്കും.

തൃക്കേട്ട: പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. സന്താനങ്ങളുടെ ആവശ്യങ്ങൾ സാധിപ്പിക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും.

മൂലം: സൗഹൃദ സംഭാഷണത്തിൽ പുതിയ ആശയങ്ങൾ ഉത്ഭവിക്കും. ആരോഗ്യം തൃ പ്തികരമായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും.

പൂരാടം: ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. ആർജ്ജിച്ച സ്വത്ത് സന്താനങ്ങൾക്കു നൽകും. വ്യവസ്ഥകൾ പാലിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും.

ഉത്രാടം: ഉദ്യോഗസംബന്ധമായി വിദേശയാത്ര പുറപ്പെടും. വാഹന ഉപയോഗം ഉപേക്ഷിക്കുകയാണു നല്ലത്. സംയുക്തസംരംഭത്തിൽ നിന്നും പിൻമാറും. ജാമ്യം നിൽക്കരുത്.

തിരുവോണം: പുത്രന്‍റെ ഗൃഹപ്രവേശന കർമം നിർവഹിക്കും. കുടുംബാംഗങ്ങളോടൊപ്പം പൂർവീക തറവാട്ടിൽ ഒത്തുകൂടും. സൗഖ്യവും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.

അവിട്ടം: സഹപ്രവർത്തകരോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും. മനസന്തോഷമുണ്ടാകും. ദുഃശീലങ്ങൾ ഉപേക്ഷിക്കും. കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷമുണ്ടാകും.

ചതയം: മാതാപിതാക്കളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കും.

പൂരോരുട്ടാതി: അമിതഭക്ഷണം ഉപേക്ഷിക്കണം. ആരാധനാലയദർശനത്താൽ ആശ്വാസമുണ്ടാകും. ചുമതലകൾ സന്താനങ്ങളെ ഏൽപിക്കും.

ഉത്രട്ടാതി: പുതിയ സ്നേഹബന്ധം ഉടലെടുക്കും. സഹോദരന്‍റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗം വെക്കാൻ തയാറാകും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്ര പുറപ്പെടും.

രേവതി: പൂർവകാലസുഹൃത്തുക്കളെ കാണുവാനിടവരും. പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. സമാധാനവും സ്വസ്ഥതയും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment