തോമസ് അലക്‌സ് മാര്‍ക്ക് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍

MARC_pic1ന്യൂയോര്‍ക്ക് : മലയാളി അസോസിയേഷന്‍ ഓഫ് റോക്കിലാണ്ട് കൗണ്ടി(ങഅഞഇ)യുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തോമസ് അലക്‌സിനെ ട്രസ്റ്റി ബോര്‍ഡ് യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

മാര്‍ക്കിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും കൂടിയായ ഇദ്ദേഹം, മാര്‍ക്കിന്റെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

യൂണയിറ്റഡ്‌നേഷനില്‍ ദീര്‍ഘകാലം സേവനം അനു്ഷ്ഠിച്ചതിന് ശേഷം വിശ്രമജീവിതം നയിക്കുന്ന തോമസ് അലക്‌സ് റോക്കിലാണ്ടിലെ വിവിധ സ്ക്കൂളുകളില്‍ നടക്കുന്ന മാര്‍ക്കിന്റെ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മാര്‍ക്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രത്യേകിച്ചും കേരളത്തിലെ പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട 48 കുടുംബങ്ങളെ സഹായിക്കാന്‍ മാര്‍ക്കിനോടൊപ്പം ഇദ്ദേഹവും മുന്നിലുണ്ടായിരുന്നു.

MARC_pic2

Print Friendly, PDF & Email

Leave a Comment