വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ ഡിബേറ്റ് ഏപ്രില്‍ 7 ന്

WMA Election debate Coordinators 2019 (2)ആനുകാലിക പ്രശ്‌നങ്ങളില്‍ സജീവമായ ശ്രദ്ധ ചെലുത്തുന്ന വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ ഇന്ത്യയിലെ ഇലക്ഷനുമായി ബന്ധപ്പെട്ട ഒരു തെരഞ്ഞെടുപ്പു ഡിബേറ്റ് ഏപ്രില്‍ 7 ന് ഞായറാഴ്ച 1.30 മുതല്‍ ന്യൂറോഷലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെച്ച് നടത്തുമെന്ന് അസോസിയേഷന്റെ ഭാരവാഹികള്‍ അറിയിച്ചു.

ഇലക്ഷന്‍ ഡിബേറ്റിന്റെ കോര്‍ഡിനേറ്റര്‍ ആയി അസോസിയേഷന്റെ മുന്‍ പ്രസിടെന്റും ഫോമാ മുന്‍ സെക്രട്ടറിയുമായ ജോണ്‍.സി.വര്‍ഗീസ്(സലിം) നെയും കോ കോര്‍ഡിനേറ്റര്‍ ആയി മുന്‍ സെക്രട്ടറി ഗണേഷ് നായര്‍, ജെ മാത്യൂസ് , കൊച്ചുമ്മന്‍ ജേക്കബ് എന്നിവരെ തെരഞ്ഞടുത്തതായി പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

വിഷയാവിഷ്കരണം കൊണ്ടും, വാശിയേറിയ ചര്‍ച്ചകൊണ്ടും എന്നും ശ്രദ്ധേയമാണ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ ഇലക്ഷന്‍ ഡിബേറ്റ്. ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്ന് സ്വയം അഭിമാനിക്കുന്ന മലയാളികള്‍ അമേരിക്കയില്‍ ജീവിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിലെ ചൂടും ചൂരും ഒട്ടും നഷ്ടപ്പെടുത്താതെ വാശിയേറിയ ഡിബേറ്റ്കള്‍ എല്ലാ ഇലക്ഷനു മുന്‍പായി ചെയ്യുന്നത് പതിവുള്ളതാണ്. വിവിധ തുറകളില്‍പ്പെട്ട സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ നിറ സാന്നിധ്യം കൊണ്ടും, ചൂടുള്ള ചര്‍ച്ചാകള്‍കൊണ്ടും വളരെ പ്രാധാന്യത്തോടു എല്ലാവരും പങ്കെടുക്കുന്ന ഒരു ഡിബേറ്റ് ആണ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ മലയാളി അസോസിയേഷന്റെത്.

ഓരോരാഷ്ട്രീയ പാര്‍ട്ടികളുടെ നേട്ടങ്ങളും കോട്ടങ്ങളും അവലോകനം ചെയ്യുന്ന ഈ ഡിബേറ്റില്‍ , പ്രവാസികളായ നമുക്ക് നമ്മുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉള്ള ഒരു വേദികൂടിയാണ് ഇത്. ഇന്ത്യന്‍ രാഷ്ട്രീയം ഈ സംവാദത്തില്‍ ഒരു മുഖ്യ ചര്‍ച്ചാ വിഷയമാകും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍.ഡി .എ മുന്നണി ഒരിക്കല്‍ കൂടെ അധികാരത്തിനു വേണ്ടി രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ്സു്മായി മത്സരിക്കുബോള്‍ ആര്‍ക്കും ഭുരിപഷം കിട്ടില്ല എന്നാണ് മിക്ക സര്‍വേകളും പ്രവചിക്കുന്നത്, അങ്ങെനെയെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം എങ്ങോട്ട് തിരിയും ഇതെല്ലാം ഈ ഡിബേറ്റില്‍ ചര്‍ച്ചാവിഷയം ആകും.

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍.ഡി .എ എന്നീ മുന്നണികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും . ജോണ്‍.സി.വര്‍ഗീസ്(സലിം) മോഡറേറ്റര്‍ ആയും ഗണേഷ് നായര്‍ കോ മോഡറേറ്റര്‍ ആയും പ്രവര്‍ത്തിക്കും . ചര്‍ച്ചകളെ വിലയിരുത്തുന്നത് നിഷ്പക്ഷവാദികളുടെ ഒരു പാനല്‍ ആയിരിക്കും . പിന്നെ കാണികള്‍ ആയ ഒരു വിഭാഗം അവര്‍ക്കും ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ പറയാനുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും. ഗൗരവമേറിയ സാമൂഹ്യരാഷ്ട്രീയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചോദ്യങ്ങള്‍ ആയിരിക്കും മോഡറേറ്റുമാര്‍ ചോദിക്കുക.

ഏഷ്യാനെറ്റ്,ഫ്‌ലവേര്‍സ്,കൈരളി ടിവി തുടണ്ടി നിരവധി ചാനലുകളും മുഖ്യധാരാ മദ്യമപ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കും. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ മലയാളി അസോസിയേഷന്റെ ഇലക്ഷന്‍ ഡിബേറ്റ് വന്‍മ്പിച്ച വിജയമാക്കാന്‍ എല്ലാ മലയാളികളും പങ്കെടുത്തു നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറസണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജന്‍ റ്റി ജേക്കബ്, കോര്‍ഡിനേറ്റര്‍ ജോണ്‍.സി.വര്‍ഗീസ്(സലിം) ,കോ കോര്‍ഡിനേറ്റര്‍മാരായ ഗണേഷ് നായര്‍,ജെ മാത്യൂസ് , കൊച്ചുമ്മന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment