തുഷാര ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും ഇരയെന്ന് സംശയം; പരിശോധിക്കുമെന്ന് പൊലീസ്

thushara-houseകൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിക്കിട്ട് കൊലപ്പെടുത്തിയതിന് പിന്നില്‍ ദുര്‍മന്ത്രവാദവും ആഭിചാരവുമുണ്ടെന്ന് സംശയിച്ച് പൊലീസ്. നാട്ടുകാരുടെ മൊഴികളില്‍ നിന്നാണ് ഇത്തരം സംശയം ഉടലെടുത്തത്. നിലവില്‍ സ്ത്രീധനക്കൊലയായിട്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട തുഷാര ദുര്‍മന്ത്രവാദത്തിനിരയായതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും കൊട്ടാരക്കര ഡിവൈഎസ്പി ദിനരാജ് പറഞ്ഞു.

തുഷാര ജീവിച്ചിരിക്കുന്നതുകൊണ്ടാണ് കുടുംബത്തിന് ഐശ്വര്യമുണ്ടാവാത്തതെന്ന് പറഞ്ഞ് അവരെ ഇഞ്ചിഞ്ചായി കൊന്നതെന്നാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്. ‘നീ ജീവിച്ചിരിക്കുമ്പോള്‍ ഈ കുടുംബത്തിന് ഒരു ഗുണവും പിടിക്കത്തില്ലെടീ..’ എന്ന് പറഞ്ഞ് ഭര്‍ത്താവും അമ്മയും മര്‍ദ്ദിക്കാറുണ്ടെന്ന് പറഞ്ഞതായി അടുത്ത ബന്ധു പ്രഭലത വെളിപ്പെടുത്തി.

ഗീതാലാലിന്റെയും മകന്‍ ചന്തുലാലിന്റെയും ഓയൂരിലെ ചരുവിള വീട് ദുരൂഹത നിറഞ്ഞതാണെന്ന് അയല്‍വാസികള്‍ പറയുന്നു. വീടിന് ചുറ്റും കമ്പിവേലി കെട്ടി തകരഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്. മുന്നിലെ ഇരുമ്പുഗേറ്റാകട്ടെ ചങ്ങല കൊണ്ട് പൂട്ടിയിരിക്കും. പുറത്തുനിന്നുള്ളവരെ അകറ്റി നിര്‍ത്താന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു.

വീടിന്റെ കവാടത്തോട് ചേര്‍ന്ന് അടച്ചിട്ടിരിക്കുന്ന പൂജാമുറിയുണ്ട്. ഇവിടെയാണ് തുഷാരയെ പട്ടിണിക്കിട്ട്  കൊന്നത്. ആഡംബര വാഹനങ്ങളില്‍ അപരിചിതരായ ആളുകള്‍ ഇവിടെ പതിവായി എത്തിയിരുന്നതായി പരിസരവാസികള്‍ പറയുന്നു. കുരുതി കൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റു ഭാഗങ്ങളും പതിവായി പരിസരങ്ങളില്‍ കാണാറുണ്ട്. ശത്രുക്കളെ നിഗ്രഹിക്കാന്‍ ആയിരം രൂപയും ഒരു കോഴിയും ഗീതാലാലിനെ ഏല്‍പ്പിച്ചാല്‍ മതിയെന്ന് നാട്ടുകാര്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment