Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

യു.സി.എഫ് കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

March 30, 2019

Newsimg1_6228272ഹൂസ്റ്റണ്‍: 2019 മെയ് 2 മുതല്‍ 4 വരെ യൂണിയന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. നാലു ദശാബ്ദങ്ങള്‍ പൂര്‍ത്തീകരിക്കുന്ന യു.സി.എഫ് വിവിധ ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ഹൂസ്റ്റണിലെ ഏറ്റവും വലിയ ആത്മീയ സംഘടനയാണ്.

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയങ്കണത്തില്‍ വച്ചു നടത്തപ്പെടുന്ന ഈ കണ്‍വന്‍ഷനില്‍ ഡോ. ജോര്‍ജ് ചെറിയാന്‍ മുഖ്യ പ്രഭാഷകനായിരിക്കും.

മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ രോഗസൗഖ്യവും, ആത്മീയകൃപകളും, സമാധാനവും പകര്‍ന്നു നല്‍കുകയെന്നതാണ് 1978 മുതല്‍ ആരംഭിച്ച യൂണിയന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ലക്ഷ്യം. നാല്‍പ്പത് അംഗങ്ങളുള്ള കണ്‍വന്‍ഷന്‍ ഗായകസംഘം പരിശീലനം തുടരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സഭാ വ്യത്യാസമെന്യേ ഏവരേയും ഈ കണ്‍വന്‍ഷനിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കെ. മത്തായി (713 384 5970), പി.ഐ വര്‍ഗീസ് (832 439 5559).

സജി പുല്ലാട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top