Flash News

ഫ്രറ്റേണിറ്റി: പി.ഡി രാജേഷ് ജില്ലാ പ്രസിഡന്റ്; അമീറ, നവാഫ് ജനറല്‍ സെക്രട്ടറിമാര്‍

March 31, 2019

Untitledപാലക്കാട്: 2019-21 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റായി പി.ഡി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. അമീറ പട്ടാമ്പി, നവാഫ് പത്തിരിപ്പാല എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. കെ.എം സാബിര്‍ അഹ്സന്‍, റഷാദ് പുതുനഗരം, ഫിറോസ് എഫ് റഹ്മാൻ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും രഞ്ജിന്‍ കൃഷ്ണ, സി.എം റഫീഅ, ഫാസില്‍ ആലത്തൂര്‍, ഷഫീഖ് അജ്മല്‍ എന്നിവര്‍ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. 25 അംഗ ജില്ലാ കമ്മിറ്റിയുണ്ട്.

ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീര്‍ ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഫസ്ന മിയാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.സി നാസര്‍, എസ്. മുജീബ് റഹ്മാന്‍, റഷാദ് പുതുനഗരം, പി.ഡി രാജേഷ്, മുബശിര്‍ ശര്‍ഖി, ഷഹന അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

മാത്തൂര്‍ പല്ലന്‍ ചാത്തന്നൂര്‍ സ്വദേശിയായ ജില്ലാ പ്രസിഡന്റ് പി.ഡി രാജേഷ് യുവ കര്‍ഷകനാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top