എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

Newsimg1_38695654ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ 2019- 20 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 31-ന് നടത്തി. ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. എസ്.എം.സി.സി അംഗങ്ങള്‍ കൂടുതല്‍ തീക്ഷണതയോടൂകൂടി സഭാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്നു ഉദ്ഘാടന പ്രസംഗത്തില്‍ പിതാവ് ആഹ്വാനം ചെയ്തു.

2019 ഓഗസ്റ്റ് മാസത്തില്‍ ഹൂസ്റ്റണില്‍ വച്ചു നടത്തപ്പെടുന്ന സീറോ മലബാര്‍ രൂപതാ കണ്‍വന്‍ഷനില്‍ എസ്.എം.സി.സിയുടെ സജീവ പങ്കാളിത്തം പിതാവ് അഭ്യര്‍ത്ഥിച്ചു.

ചിക്കാഗോ രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ ഫാ. തോമസ് കടുകപ്പള്ളി, എസ്.എം.സി.സി നാഷണല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബിജി കൊല്ലാപുരം, സണ്ണി വള്ളിക്കളം, ഷബു അഗസ്റ്റിന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. മേഴ്‌സി കുര്യാക്കോസ് യോഗത്തിന്റെ മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു.

എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കൈലാത്ത് സ്വാഗതവും, ജോയിന്റ് സെക്രട്ടറി സജി വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. ജയിംസ് ഓലിക്കര, കുര്യാക്കോസ് ചാക്കോ, ഷാബു മാത്യു, ജോസഫ് നാഴിയംപാറ, തോമസ് സെബാസ്റ്റ്യന്‍, ആഗ്‌നസ് മാത്യു, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related posts

Leave a Comment