പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി ചിക്കാഗോയില്‍ എത്തുന്നു

Newsimg1_14347433ചിക്കാഗോ : കിംഗ് ജീസസ് മിനിസ്ട്രിയുടെ സ്ഥാപകനും ഡയറക്ടറുമായ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന രോഗസൗഖ്യ ധ്യാനം ജൂലൈ 4,5,6 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്നു. ക്‌നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സൗത്ത് സബേര്‍ബിലെ സെന്റെ ചാള്‍സിലുള്ള ഫെയ്‌സന്റ് റണ്‍ റിസോര്‍ട്ടിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 26 വര്‍ഷങ്ങളായി സുവിശേഷ പ്രഘോഷണ രംഗത്തെ അറിയപ്പെടുന്ന ബൈബിള്‍ പ്രഭാഷകനായ ബ്രദര്‍ സാബു ആറുതൊട്ടി സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രത്യേക വരദാനമായ രോഗസൗഖ്യ ശക്തിയുടെ അനുഗ്രഹ പ്രഭയോടെ ലോകമെമ്പാടുമായി ധ്യാന ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നു. “യേശു ആരിലും വലിയവന്‍ അവനില്‍ വിശ്വസിക്കുന്നവന്‍ സൗഖ്യം പ്രാപിക്കും” എന്ന തിരുവചനത്തിലുള്ള അടിയുറച്ച വിശ്വാസത്തിലുടെ നിരവധിപേര്‍ അദ്ദേഹത്തിന്റെ ധ്യാന ശുശ്രൂഷയിലൂടെ രോഗസൗഖ്യവും, വിടുതലും പ്രാപിക്കുന്നു.

ജാതിമതഭേദമെന്യേ ആയിരക്കണക്കിന് ജനങ്ങള്‍ കിംഗ് ജീസസ് മിനിസ്ട്രിയുടെ ധ്യാന ശുശ്രൂഷയില്‍ പങ്കെടുത്തു രോഗസൗഖ്യം പ്രാപിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചിക്കാഗോയില്‍ വച്ച് നടത്തുന്ന ഈ ത്രിദിന റെസിഡന്‍ഷ്യല്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോം നിശ്ചിത തുകയുടെ ചെക്കോടു കൂടി ക്‌നാനായ റീജിയന്‍ ഓഫീസിലേക്ക് അയക്കേണ്ടതാണ്. ആവശ്യമായ രജിസ്‌ട്രേഷന്‍ ഫോം ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. www.knanayaregion.org/rtereat

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാദര്‍ തോമസ് മുളവനാല്‍ (310) 7095111), ഫാദര്‍ ബിന്‍സ് ചേത്തലില്‍ (281) 8186518), സാബു മഠത്തിപ്പറമ്പില്‍ (847) 2767354), ജെയിംസ് മന്നാകുളം (312) 6223326)

Print Friendly, PDF & Email

Related posts

Leave a Comment