വാഷിംഗ്ടണ്‍ ഡി.സി: ജൂലൈ 17 മുതല്‍ 20 വരെ പോക്കോസോണിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ദമാസ്കസ് സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു.
മാര്‍ച്ച് 10-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കെ.ജി വര്‍ഗീസ് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് ടീം അംഗങ്ങളെ വിവരണം നല്കുവാനായി ക്ഷണിച്ചു.
മീഡിയ കോര്‍ഡിനേറ്റര്‍ രാജന് യോഹന്നാന് വാഴപ്പള്ളില്‍ ആമുഖ വിവരണം നല്കി. ഫിനാന്‍സ് കമ്മിറ്റി അംഗം പോള്‍ ജോണ്‍ രജിസ്ട്രേഷനെക്കുറിച്ചും, സുവനീറിലേക്ക് നല്‍കേണ്ട ലേഖനങ്ങള്‍, ഗീതങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെക്കുറിച്ചും സംസാരിച്ചു.
വികാരി ഫാ. കെ.ജി വര്‍ഗീസും, ഭദ്രാസന അസംബ്ലി അംഗം സ്കറിയ വര്‍ഗീസും ചേര്‍ന്നു രജിസ്ട്രേഷന് കിക്ക്ഓഫ് നിര്‍വഹിച്ചു.
മീഡിയാ കോര്‍ഡിനേറ്റര്‍ രാജന് യോഹന്നാന്, ഫിനാന്‍സ് കമ്മിറ്റി അംഗം പോള്‍ ജോണ്‍, ഭദ്രാസന അസംബ്ലി അംഗം സ്കറിയ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷന് മാര്‍ച്ച് 31-നു അവസാനിച്ചതായി കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സണ്ണി ജോസഫ് (718 608 5583), ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ (201 321 0045), ട്രഷറര്‍ മാത്യു വര്‍ഗീസ് (631 891 8184). രജിസ്ട്രേഷന് ബന്ധപ്പെടുക: www.fyconf.org