
MAGH Volleyball – Winner Dallas Blue
ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടന്ന വോളീബോള്‍ ടൂര്‍ണമെന്റിനു ആവേശോജ്ജ്വലമായ സമാപനം.
ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ തകര്‍പ്പന്‍ സ്മാഷുകള്‍ കൊണ്ട് കാണികളുടെ നിറഞ്ഞ കൈയ്യടികളേറ്റു വാങ്ങിയ ‘ഡാളസ് ബ്ലൂ ടീമിലെ ചുണക്കുട്ടന്മാര് സാന്‍ അന്റോണിയോ ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ( 2512, 2513) രാജേഷ് വര്‍ഗീസ് (ആര്.വി.എസ് ഇന്‍ഷുറന്‍സ്) സംഭാവന ചെയ്ത എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.
റജി കുര്യന് സംഭാവന ചെയ്ത റണ്ണര്‍ അപ്പിനുള്ള എവര്‍ റോളിങ്ങ് ട്രോഫി സാന്‍ അന്റോണിയോ ടീം കരസ്ഥമാക്കി.

MAGH Volleyball – Winner and Runner Up
ടൂര്‍ണമെന്റ് ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരായ ഉമ്മന്‍ വര്‍ഗീസ് (വൈസര്‍ സ്കൈ) ജേതാക്കളായ ‘ഡാളസ് തങ്കച്ചന് ബ്ലൂ’ ടീമിന് ട്രോഫിയും ക്യാഷ് പ്രൈസുകളും സമ്മാനിച്ചപ്പോള്‍ റജി കുര്യന് റണ്ണുര്‍ അപ്പിനുള്ള ട്രോഫിയും ക്യാഷ് പ്രൈസുകളും ‘ സാന്‍ അന്റോണിയയോ ടീമിന് സമ്മാനിച്ചു. ഇതോടൊപ്പം ടീമുകള്‍ക്കും കളിക്കാര്‍ക്കും ക്യാഷ് പ്രൈസുകളും വ്യക്തിഗത ട്രോഫികളും നല്കി.
ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടനുബന്ധിച്ചു നിര്‍മിച്ചിട്ടുള്ള ട്രിനിറ്റി സെന്ററില്‍ കായിക പ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു. പങ്കെടുത്ത 6 ടീമുകളും തകര്‍പ്പന്‍ സ്മാഷുകളും ബ്ലോക്കുകളും ജമ്പ് സെര്‍വുകളും കൊണ്ട് ഒന്നിനൊന്ന് മെച്ചപ്പെട്ട കളികളാണ് പുറത്തെടുത്തത്. ടെക്സാസിലെ പ്രമുഖ വോളീബോള്‍ ടീമുകളായ ഹൂസ്റ്റണ്‍ നൈട്സ് എ, ഹൂസ്റ്റണ്‍ നൈട്സ് ഇസഡ്, റിവര്‍സ്റ്റോണ്‍ ഒരുമ, ഡാളസ് വൈറ്റ്, ഡാളസ് ബ്ലൂ , സാന്‍ അന്റോണിയോ എന്നീ 6 ടീമുകളായിരുന്നു ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.
മാര്‍ച്ച് 30 നു ശനിയാഴ്ച രാവിലെ 9 മണിയ്ക്കാരംഭിച്ച ടൂര്‍ണമെന്റ് മാഗ് പ്രസിഡന്റ് മാര്ട്ടിന് ജോണ്‍ ഉത്ഘാടനം ചെയ്തു.

MAGH Volleyball – Runner Up San Antonnio
ഡാളസ് ബ്ലൂ ടീമിലെ നെല്‍സണ്‍ ജോസഫ് എംവിപി ട്രോഫി കരസ്ഥമാക്കി. ബെസ്ററ് ഒഫന്‍സ് ഡാനിയേല്‍ ജോണ്‍ (സാന്‍ അന്റോണിയോ) ബെസ്ററ് ഡിഫന്‍സ് ജിനു കുടിലില്‍ (ഡാളസ് ബ്ലൂ) ബെസ്ററ് സെറ്റര്‍ റോഷന് തോമസ് (സാന്‍ അന്റോണിയോ) എന്നിവര്‍ വ്യക്തിഗത ട്രോഫികള്‍ കരസ്ഥമാക്കി.
മാഗിന്റെ ഔദ്യോഗിക ഭാരവാഹികളായ മാര്ട്ടിന് ജോണ്‍, രഞ്ജിത് പിള്ള, വിനോദ് വാസുദേവന്‍, മാത്യൂസ് മുണ്ടക്കല്‍, ആന്‍ഡ്രൂസ് ജേക്കബ്, മനു ചാക്കോ, ബോര്‍ഡ് അംഗങ്ങളായ ജോസ്.കെ.ജോണ്‍, പ്രമോദ് റാന്നി (പിആര്‍ഓ) ഷിനു എബ്രഹാം, ജീവന് സൈമണ്‍, മുന്‍ പ്രസിഡന്റുമാരായ ജെയിംസ് ജോസഫ്, ഏബ്രഹാം ഈപ്പന്, സുരേന്ദ്രന് കോരന് പാട്ടേല്‍, മാത്യു മത്തായി, തോമസ് ചെറുകര മുന്‍ ഭാരവാഹികളായ ബാബു മുല്ലശ്ശേരി, രാജന് യോഹന്നാന് തുടങ്ങിയവരുടെ സാന്നിധ്യം ടൂര്‍ണമെന്റിന് മാറ്റ് കൂട്ടി.
ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും വോളിബോള്‍, ബാസ്കറ്റ് ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടത്തിവരുന്നുണ്ടെന്നു മാഗ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ മെവിന്‍ ജോണും മാഗ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പ്രമോദ് റാന്നിയും പറഞ്ഞു.
ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് റജി കോട്ടയവും സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ മെവിന്‍ ജോണും നേതൃത്വം നല്കി.
വൈകുന്നേരം 8 മണിയ്ക്ക് ടൂര്‍ണമെന്റ് സമാപിച്ചു. പ്രസിഡന്റ് മാര്ട്ടിന് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply