ഫോമ വനിതാ ഫോറത്തിന് ഫ്‌ളോറിഡയില്‍ മികച്ച തുടക്കം

C (58)ടാമ്പാ: ഫോമ വനിതാ ഫോറത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും ഏകദിന സെമിനാറും വനിതകളുടെ വമ്പിച്ച പിന്തുണയോടെ ഫ്ലോറിഡയിലെ ടാമ്പായില്‍ വെച്ച് ഭംഗിയായി നടത്തപ്പെട്ടു.

മാര്‍ച്ച് 23-ാം തിയ്യതി ടാമ്പാ ജെഫേഴ്‌സണ്‍ റോഡിലെ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന സെമിനാറുകള്‍ ഫോമയുടെ യശസ്സ് ഉയര്‍ത്തികാട്ടി. അമേരിക്കന്‍ മലയാളി വനിതകളുടെ ശാക്തീകരണത്തിന്‍റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് ഫോമയുടെ വനിതാ ഫോറമെന്നു ചെയര്‍പേഴ്‌സന്‍ രേഖാ നായര്‍ പറഞ്ഞു. സെമിനാറുകള്‍ നയിച്ചവര്‍ അവരവരുടെ വിഷയങ്ങളില്‍ അതിയായ അവഗാഹമുള്ളവരായിരുന്നു. എല്ലാ വിഷയങ്ങളും വേറിട്ട അനുഭവങ്ങളായിരുന്നു എന്ന് ഇതില്‍ പങ്കെടുത്തവര്‍ അറിയിച്ചു.

C (145)നാല് വിഷയങ്ങളിലായി നടന്ന സെമിനാറുകളുടെ മുഖ്യ വിഷയം “ബാലന്‍സ് ഫോര്‍ ബെറ്റര്‍” എന്നതായിരുന്നു. ലോക അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ വിഷയമാണ് ഇത്. ഈ വിഷയത്തെ സംബന്ധിച്ച് ഡോക്ടര്‍ ബിന്ദു നായര്‍, സീമ വേണുഗോപാല്‍, ഷൈല നാരായണന്‍, പൗളിന്‍ അലൂക്കാരന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. യോഗ ആന്‍റ് വെല്‍നെസ്സ് സെമിനാറില്‍ സിമി പോത്തനും, ഫിനാന്‍ഷ്യല്‍ പ്‌ളാനിംഗ് സെഷനില്‍ ദയ കാമ്പിയിലും, ദയാന്‍ മോറിനും, യൂത്ത് സെമിനാര്‍ സെഷനില്‍ ഡോക്ടര്‍ ജഗതി നായരും, ഫോമായുടെ യൂത്ത് പ്രതിനിധി ആഞ്ചല ഗൊറാഫിയും, വനിതാ പ്രതിനിധി അനു ഉല്ലാസും നേതൃത്വം നല്‍കി.

C (124) (1)വൈകിട്ട് ആറു മണിയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ വര്‍ണ്ണാഭമായി. ഫോമയുടെ തിലകക്കുറിയാണ് വനിതാ ഫോറമെന്നു ഫിലിപ്പ് ചാമത്തില്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഫോമ വിമന്‍സ് ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നമുക്കെന്നും ഒരു മാതൃകയാണ്. പകരം വെക്കാനില്ലാത്ത പ്രവര്‍ത്തനപാതയിലാണ് ഇവരെന്ന് സെക്രട്ടറി ജോസ് ഏബ്രഹാം അഭിനന്ദന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പ്രശസ്ത ചലച്ചിത്ര താരമായ രചന നാരായണന്‍‌കുട്ടി മുഖ്യാതിഥിയായിരുന്നു. ടാമ്പ സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി വിഭ ഷെവാടെ മുഖ്യ പ്രഭാഷണം നടത്തി. ഫോമ റീജനല്‍ പ്രസിഡന്റ് ബിജു തോണിക്കടവില്‍, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ പൗലോസ് കുയിലാടന്‍, നോയല്‍ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമ പ്രവര്‍ത്തകരായ സജി കരിമ്പന്നൂര്‍, ഉണ്ണികൃഷ്ണന്‍, സുനില്‍ വര്‍ഗീസ്, ബിനു മാമ്പിള്ളി, റെജി ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

C (223) (1)വനിതാ ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ചാരിറ്റി പദ്ധതിയായ നഴ്സിംഗ് സ്‌കോളര്‍ഷിപ്പ് കിക്ക് ഓഫ് രേഖ നായര്‍ ഉദ്ഘാദാനം ചെയ്തു. ടിറ്റോ ജോണ്‍, വനിതാ ഫോറം ഉപദേശക സമിതി അംഗം കുസുമം ടൈറ്റസ് എന്നിവര്‍ ഓരോ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്തു സഹായിച്ചു.

ഫോമ വനിതാ ഫോറത്തിന്‍റെ ഈ പരിപാടികള്‍ ഇത്ര ഭംഗിയായി ക്രമീകരിച്ചു വിജയിപ്പിച്ച അനു ഉല്ലാസിനെയും, എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കി ഫോമയുടെ എല്ലാ പരിപാടികളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസിനെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. ഫോമ വനിതാ ഫോറം ജനറല്‍ സെക്രട്ടറി മീര പുതിയേടത്ത്, വനിതാ ഫോറം നാഷണല്‍ കമ്മറ്റിയംഗം ഡോ. ജഗതി നായര്‍, സണ്‍ഷൈന്‍ റീജിയണല്‍ വനിതാ ഫോറം ചെയര്‍ പെഴ്‌സ്ണ്‍ ദയ കാമ്പിയില്‍, (ഒര്‍ലാന്റോ) അനു ഉല്ലാസ് എന്നിവര്‍ പരിപാടികളുടെ എം.സി.കളായി പ്രവര്‍ത്തിച്ചു.

പ്രശസ്ത പിന്നണി ഗായകരായ രമേഷ് ബാബു, സിനി ഡാനിയല്‍ എന്നിവര്‍ നയിച്ച ഗാനമേള സദസ്സിനെ ഇളക്കി മറിച്ചു. വിഭവ സമൃദ്ധമായ അത്താഴവിരുന്നോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.

C (45)FWF - CopyC (211) C (212) C (252)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment