Flash News

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ജി സുധാകരന്‍; ആര്‍‌എസ്‌എസിനെ പേടിച്ചോടിയ പുലിയാണെന്നും പരിഹാസം

April 2, 2019

newsrupt_2019-04_5ce826dd-4d85-4026-9d00-08cd5a5db356_1ഇടതുപക്ഷത്തിനെതിരെ വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മന്ത്രി ജി സുധാകരന്‍. എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്നും വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസ്സിനെ പേടിച്ചോടിയതാണെന്നുമാണ് ജി സുധാകരന്റെ പരിഹാസം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിനെതിരെ ഇടതുനേതാക്കള്‍ രംഗത്തു വന്നിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

“എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധി. പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ് പറയുന്നത്. വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസ്സിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍ ഗാന്ധി…” എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.

പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ്. കേരളത്തിലേക്ക് നിങ്ങള്‍ വരണ്ട, ഇവിടെ ബിജെപിയെ നിലം തൊടീക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തമ്മില്‍ വെട്ടാനാണ് കോണ്‍ഗ്രസ്സ് പറയുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു.

വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് എത്തുമെന്നും വ്യാഴാഴ്ച്ച മണ്ഡലത്തില്‍ എത്തുമെന്നും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ നേതാക്കള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ സാധിക്കുകയുള്ളു. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top