Flash News

വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി കൊടുത്തു; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിജയരാഘവന്‍

April 2, 2019

m-vijayaragavan-and-ramyaതിരുവനന്തപുരം: മോശം പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി  രമ്യ ഹരിദാസ് പരാതി കൊടുത്തു. ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. ആശയപരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നും രമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. നവോത്ഥാനം സംസാരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലൊക്കെ നടത്തിയ സര്‍ക്കാരുമാണ് ഉള്ളത്. അവരാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് വളരെ ഖേദകരമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്. ആലത്തൂരിലെ സ്ഥാനാര്‍ത്ഥി മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ വിജയരാഘവനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രമ്യാഹരിദാസിനെതിരെയുള്ള പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. സംഭവത്തില്‍ സിപിഎം പരസ്യമായി മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചിരുന്നു.

അതേസമയം തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിജയരാഘവന്‍ പ്രതികരിച്ചു. സ്ത്രീകള്‍ പൊതുരംഗത്ത് കൂടുതലായി വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച രീതിയിലല്ല താന്‍ സംസാരിച്ചതെന്നും പ്രസംഗത്തിന്റെ പേരില്‍ രമ്യ വിഷമിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top