Flash News

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; നാളെ പ്രിയങ്കയോടൊപ്പം പത്രികാ സമര്‍പ്പണം

April 3, 2019

rahul-priyankaകോഴിക്കോട്: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി നാളെ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് പുറപ്പെടും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വരുന്നുണ്ട്.

അസമില്‍ നിന്നാണ് രാഹുല്‍ പുറപ്പെടുക. രാത്രി എട്ടുമണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങും. ശേഷം റോഡ് വഴി കോഴിക്കോട്ട് എത്തി ഗസ്റ്റ് ഹൗസില്‍ തങ്ങും. നാളെ 9 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. വിക്രം മൈതാനത്ത് നിന്ന് ഹെലികോപ്റ്ററില്‍ കയറി കല്‍പ്പറ്റ കലക്ട്രേറ്റിന് സമീപമുള്ള സ്‌കൂള്‍ മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെ കലക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് രാഹുലിന്റെ പരിപാടികളുടെ ചുമതല.

പ്രിയങ്ക ഗാന്ധി നാളെ രാവിലെ മാത്രമേ രാഹുലിനൊപ്പം ചേരുകയുള്ളൂ. രാഹുല്‍ വരുന്നത് പ്രമാണിച്ച് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്, കെസി വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കോഴിക്കോട്ട് എത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി. വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്‍മാരുമായി നേതാക്കള്‍ രാവിലെ കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ അടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

പത്രികാ സമര്‍പ്പണത്തിന് എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനൊപ്പമെത്തും. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി എത്തില്ലെന്നാണ് സൂചനകള്‍. ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം എന്ന് രാഹുല്‍ ഇന്ന് മറുപടി നല്‍കിയിരുന്നു. ദക്ഷിണേന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി തഴഞ്ഞു. ദക്ഷിണേന്ത്യക്കാരെ പല ഘട്ടത്തിലും മോദി മാറ്റിനിര്‍ത്തി. ഞാന്‍ അവര്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top