Flash News

രാജാരവിവര്‍മ ചിത്രകലാ മത്സരം ഏപ്രില്‍ 19-ന്

April 4, 2019 , പ്രസാദ് പി

Newsimg1_87792624

ലോസ് ആഞ്ചലസ്: കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ലോസ്ആഞ്ചലസ് ആസ്ഥാനമായി നടത്തിവരുന്ന രാജാ രവിവര്‍മ്മ മെമ്മോറിയല്‍ ചിത്രകലാ മത്സരം ഈ വര്‍ഷവും അതിവിപുലമായി നടത്തുന്നതാണ്. ‘മൈ ആഹാ മൊമെന്റ്’ (My Aha Moment) എന്ന വിഷയത്തെ ആസ്പദമാക്കി വരയ്ക്കുന്ന ചിത്രങ്ങളാണ് ഈ വര്‍ഷത്തെ മത്സരത്തിനു പരിഗണിക്കുന്നത്.

മത്സരത്തിനുള്ള സൃഷ്ടികള്‍ ഏപ്രില്‍ 19-നു മുന്‍പ് അയക്കണമെന്ന് രവിവര്‍മ്മ മെമ്മോറിയല്‍ ആര്‍ട്ട് മത്സര ചെയര്‍മാന്‍ ഡോ. രവി രാഘവന്‍ അറിയിച്ചു.

വിഷയത്തെ വിവിധ കോണുകളിലൂടെ നോക്കികാണാനും ഭാവനകളെ ഭംഗിയായി ക്യാന്‍വാസിലേക്കു പകര്‍ത്താനുമറിയുന്ന മിടുക്കരേയും മിടുക്കികളേയും നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. പെന്‍സില്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, അക്രലിക്, ഓയില്‍ തുടങ്ങി ഏത് മാധ്യമത്തിലൂടെയും കലാകാരന്മാര്‍ക്ക് അവരുടെ ഭാവനകള്‍ക്കു നിറം നല്‍കാവുന്നതാണ്.

സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ മെയ് നാലിന് നടക്കുന്ന ഇരുപത്തിയെട്ടാമതു സ്വാതിതിരുനാള്‍ ദിനത്തില്‍ ലോസ്ആഞ്ചലസ് പയനിയര്‍ ബ്ലോവാര്‍ഡിലുള്ള സനാതന ധര്‍മക്ഷേത്ര ഹാളില്‍ പ്രദര്‍ശിപ്പിക്കും.

അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും: രേണു 714 878 7116, വിമല്‍ ഘോഷ് 714 417 4916. www.rvmac.org, www.ohmcalifornia.org എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top