ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

Newsimg1_16188684ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളൂടെ വിവദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഏപ്രില്‍ 14 ഓശാന ഞായര്‍: രാവിലെ 9:45 ന് ഓശാന തിരുകര്‍മ്മങ്ങളോടു കൂടിയ വിശുദ്ധ കുര്‍ബാന.

ഏപ്രില്‍ 18 പെസഹാ വ്യാഴം: വൈകിട്ട് 7 മണിക്ക് പെസഹാ തിരുനാളിന്റെ കാല്‍ കഴുകല്‍ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും.

ഏപ്രില്‍ 19 ദുഖ വെള്ളി: രാവിലെ 10.00 മണിക്ക് ദുഖവെള്ളീയാഴ്ച കൂരിശിന്റെ വഴിയോടുകൂടിയ തിരുകര്‍മ്മങ്ങള്‍ക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹകാര്‍മികര്‍: മോണ്‍. ഫാ. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & ഫാ. ബിന്‍സ് ചേത്തലിന്‍.

ഏപ്രില്‍ 20 ദുഖ ശനി: രാവിലെ 10 മണിയ്ക്ക് പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണം. വൈകിട്ട് 7 മണിക്ക്ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായര്‍: 9.45ന് വിശുദ്ധ കുര്‍ബാന.

 

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത് ക്ഷണിക്കുന്നു.

Print Friendly, PDF & Email

Related posts

Leave a Comment