“കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനി”- ചെന്നിത്തല

newsrupt_2019-04_8771b104-8542-4c33-b5db-9503f0e57faa_CHENNITHALAകൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) യുടെ മസാല ബോണ്ടുകളില്‍ കൂടുതലും വാങ്ങിയത് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

2,150 കോടിയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷവും വാങ്ങിയത് ലാവലിന് 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനമാണ് ഇതെങ്ങനെ സംഭവിച്ചു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഏതൊക്കെ സ്ഥാപനങ്ങളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 9.8 ശതമാനം കൊള്ളപ്പലിശക്കാണ് ബോണ്ടുകള്‍ വിറ്റത്. ഇതിനെല്ലാമുള്ള സര്‍ക്കാറിന്റെ മറുപടിക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment