ലീലാ മാരേട്ട് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ്

leela_1ന്യൂജഴ്‌സി: സാം പിട്രോഡ (ചെയര്‍), ജോര്‍ജ് ഏബ്രഹാം (വൈസ് ചെയര്‍), മൊഹീന്ദര്‍ സിംഗ് ഗില്‍സിയന്‍ (പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തില്‍ ഏകീകൃതമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്ററിന്റെ പ്രസിഡന്റായി ലീല മാരേട്ട് സ്ഥാനമേറ്റു. രാരിറ്റനില്‍ പാരഡൈസ് ബിരിയാണി പ്ലേസില്‍ നടന്ന സമ്മേളനത്തില്‍ നിയമനപത്രം പ്രസിഡന്റ് ഗില്‍സിയന്‍ കൈമാറി.

ഇതോടൊപ്പം ആന്ധ്ര ചാപ്റ്റര്‍ പ്രസിഡന്റായി പവന്‍ ഡരിസിയും തെലങ്കാന ചാപറ്റര്‍ പ്രസിഡന്റായി രാജേശ്വര്‍ റെഡ്ഡി ഗംഗസാനിയും സ്ഥാനമേറ്റു. ആന്ധ്ര, തെലങ്കാന, തമിഴ്‌നാഡ്ചാപ്റ്റരുകളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റായി പ്രദീപ് സുവര്‍ണയെയുംനിയമിച്ചു.

leela_2അമേരിക്കയിലെ കോണ്‍ഗ്രസുകാര്‍ക്ക് കര്‍മ്മപദ്ധതി രൂപപ്പെടുത്താനും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പുതിയ സാരഥികളെ അധികാരപ്പെടുത്തി. ഈ സ്ഥാനത്തിന്റെ ഭരണഘടനാപരമമായ അധികാരവും അവകാശങ്ങളും ഉപയോഗിക്കാനും അടിയന്തരമായി ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനും നിയമനപത്രത്തില്‍ നിര്‍ദേശിക്കുന്നു..

അംഗത്വവിതരണത്തിന്റെ അടുത്ത ഘട്ടം പൂര്‍ത്തിയാക്കിയശേഷം എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം ഇലക്ഷന്‍ നടത്തണമെന്നും നിര്‍ദേശിക്കുന്നു.

അമേരിക്കയിലെ കേരളീയരായ കോണ്‍ഗ്രസുകാരുടെ ചുമതലയാണുകോണ്‍ഗ്രസ് കുടുംബത്തില്‍ജനിച്ച ലീല മാരേട്ടിനുള്ളത്. സംഘടനയെ എല്ലാ സ്‌റ്റേറ്റിലും ശക്തിപ്പെടുത്തുകയുംഒന്നിപ്പിക്കുകയും ചെയ്യുകയാണു പ്രധാന ദൗത്യം.

leela_3സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സംഘടനയ്ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കാന്‍ ഒരിക്കലും മടിച്ചിട്ടില്ലെന്നു ലീല മാരേട്ട് പറഞ്ഞു. കേരള ചാപ്റ്ററിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം നയിക്കാന്‍ തന്നെ ഏല്‍പിച്ച നേതൃത്വത്തോട് നന്ദി പറയുന്നു. ഇതൊരു വലിയ ബഹുമതിയും അംഗീകാരവുമായി കരുതുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറില്‍പ്പരം പേരെ പുതുതായി താന്‍ സംഘടനയില്‍ ചേര്‍ക്കുകയുണ്ടായി. കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുകയായിരിക്കും തന്റെ അടുത്ത ലക്ഷ്യം. താന്‍ സാധാരണ പ്രവര്‍ത്തകയായിരിക്കെ സോണിയാ ഗാന്ധി വന്നപ്പോള്‍ 250ല്‍പ്പരം പേരെ സമ്മേളനത്തിന് എത്തിച്ചത് അവര്‍ അനുസ്മരിച്ചു.

ഐക്യത്തോടും അച്ചടക്കത്തോടുംകൂടി സംഘടനയില്‍ ഉറച്ചു നില്‍ക്കാനും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പുവരുത്താനും അവര്‍ ആഹ്വാനം ചെയ്തു.

leela_4രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ഗില്‍സിയന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയും ഭരണഘടനാ സ്ഥാനങ്ങളും ദുര്‍ബലപ്പെടുത്തി ഇന്ത്യന്‍ ജനാധിപത്യത്തെ ബി.ജെ.പി അപകടത്തിലേക്ക് നയിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ കരുത്തുറ്റ നേതൃത്വത്തില്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ ഭാരവാഹികള്‍ പ്രവര്‍ത്തിക്കണമെന്ന് ഗില്‍സിയന്‍ പറഞ്ഞു. മനസുംശരീരവും സ്വത്തും കോണ്‍ഗ്രസിന്റെ വിജയത്തിനായി ഉപയോഗിക്കേണ്ട സമയമാണിത്.

അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഈ ഗവണ്‍മെന്റ് തുടര്‍ന്നാല്‍ അഞ്ചുവര്‍ഷംകൂടി കഴിയുമ്പോള്‍ രാജ്യം ഏത് അവസ്ഥയിലെത്തുമെന്നു പറയാനാവില്ല. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരും തയാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

leela_5ലീലാ മാരേട്ടിന്റെ നിയമനം സ്വാഗതം ചെയ്ത ട്രഷറര്‍ ജോസ് ജോര്‍ജ് ഭാരതം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നേറുന്നതിന് അമേരിക്കയിലെ ഓരോ കോണ്‍ഗ്രസ് വിശ്വാസികളും രംഗത്തുവരണം.

ലീല മാരേട്ടിന്റെ നിയമനം സംഘടനയെ ശക്തിപ്പെടുത്തുമെന്നു ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് സജി കരിമ്പന്നൂര്‍ ചൂണ്ടിക്കാട്ടി.ലീലാ മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.

leela_6ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍,ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ഫോമാ നേതാവ് മോന്‍സി വര്‍ഗീസ്, ഫിലിപ്പ് മാരേട്ട്, പിന്റോ കണ്ണമ്പള്ളി, ബാബു ജോണ്‍, ഷാജു ചെറിയാന്‍, ബോണൊ മാത്യുതുടങ്ങി ഒട്ടേറെ മലയാളികളും ലീലാ മാരേട്ടിനു ആശംസയുമായി എത്തി. ലീലാ മാരേട്ടിന്റെ ഭര്‍ത്താവ് രാജന്‍മാരേട്ട്, പുത്രന്‍ രാജീവ്, സഹോദരിമാരായ മേരി, തങ്കമ്മ, സഹോദരീഭര്‍ത്താവ് മാത്യുസ് എന്നിവരും പങ്കെടുത്തവരില്‍ പെടുന്നു.

അഞ്ചുവര്‍ഷം ദുഖകരമായ കാര്യങ്ങളാണ് ഇന്ത്യയില്‍ നടന്നതെന്നു ജനറല്‍ സെക്രട്ടറിരാജേന്ദര്‍ ഡിച്ചാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി ജഡ്ജിമാര്‍ പരസ്യമായി രംഗത്തിറങ്ങി അതൃപ്തി രേഖപ്പെടുത്തുന്നത് നാം കണ്ടു. വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഇളക്കംതട്ടി. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ച സാം പിട്രോഡയ്‌ക്കെതിരേ ബി.ജെ.പി നടത്തിയ ആക്രമണം മറക്കാനാവില്ല.

leela_7ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുമ്പോഴും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി തയാറല്ല. ഇന്ത്യയിലെ സ്വത്ത് ചുരുക്കം ചിലരുടെ കൈകളിലായി. താഴെക്കിടയിലുള്ളവര്‍ക്കും സമ്പത്തിന്റെ ഒരു ഭാഗം ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ബി.ജെ.പി ജയിച്ചാല്‍ ഇനിയൊരു ഇലക്ഷന്‍ ഉണ്ടാവുമോ എന്നുകൂടി സംശയിക്കണം. ഇന്ത്യയ്ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന യുവ നേതാവായ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കുക നമ്മുടെ കടമയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐ.ഒ.സിയുടെ സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ്, ജനറല്‍ സെക്രട്ടറി രാജിന്ദര്‍ ഡിച്ചാപള്ളി, വൈസ് പ്രസിഡന്റ് മാലിനി ഷാ, വിവിധ സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റുമാരായ ചരണ്‍ സിംഗ് (ഹരിയാന), ഗുര്‍മീത് ഗില്‍ (പഞ്ചാബ്), അമീര്‍ റാഷിദ് (ബീഹാര്‍), ദേവേന്ദ്ര വോറ (മഹാരാഷ്ട്ര), ജയേഷ് പട്ടേല്‍ (ഗുജറാത്ത്) തുടങ്ങിയവരും സംസാരിച്ചു.

leela_8 leela_9

 

Print Friendly, PDF & Email

Related News

Leave a Comment