തോമസ് ചാഴികാടന് ഷിക്കാഗോ ബ്രദേഴ്‌സിന്റെ അഭിവാദ്യങ്ങള്‍

chazhikaden_picഷിക്കാഗോ: ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്ത്വവും നിലനിര്‍ത്തുന്നതിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തിനു പിന്തുണയുമായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന തോമസ് ചാഴികാടന് ടെലികോണ്‍ഫറന്‍സിലൂടെ അഭിവാദ്യം അര്‍പ്പിക്കുന്നതിനായി ഷിക്കാഗോലെ ഷിക്കാഗോ ബ്രദേഴ്‌സ് (സി.ബി) ക്ലബ് അംഗങ്ങള്‍ ഒത്തുചേര്‍ന്നു.

സൗമ്യനും സത്യസന്ധനും സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവുമായ തോമസ് ചാഴികാടന്‍ കോട്ടയത്തിന്റെ മണ്ണില്‍ വിജയഗാഥ രചിക്കുമെന്നും മലനാടും തീരദേശവും ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ പ്രചാരണം രണ്ടാം ഘട്ടത്തില്‍ എത്തുമ്പോള്‍ ആവേശോജ്വലമായ സ്വീകരണത്തിലൂടെ യുഡി.എഫിന്റെ വിജയം സുനിശ്ചിതമാക്കിയിരിക്കുകയാണെന്നു യോഗം വിലയിരുത്തി.

Print Friendly, PDF & Email

Related News

Leave a Comment