കെ.എസ്.ആര്‍.ടി.സി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

aaksrകൊച്ചി: കെ.എസ്.ആര്‍.ടി.സി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. എം പാനല്‍ ഡ്രൈവര്‍മാരുടെ നിയമനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.

2012 ആഗസ്തില്‍ നിലവില്‍ വന്ന പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ചേര്‍ത്തല സ്വദേശി വേണുഗോപാലുള്‍പ്പെടെ നാലു പേരാണ് റിസര്‍വ് ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ കെ.എസ്.ആര്‍.ടി.സി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിയുമായി കോടതിയെ സമീപിച്ചത്.

എം പാനല്‍ ഡ്രൈവര്‍മാരുടെ നിയമനം തടയണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി. ജസ്റ്റിസ് ബി. ചിദംബരേഷ്. എ എം ബാബു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍പ് ഇതേ ബെഞ്ച് തന്നെയാണ് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനും ഉത്തരവ് നല്‍കിയിരുന്നത്.

Print Friendly, PDF & Email

Leave a Comment