ഒളിക്യാമറ വിവാദം: അന്വേഷണ സംഘത്തിന് മുമ്പിലും വികാരാധീനനായി എംകെ രാഘവന്‍; മൊഴി നല്‍കി

mk-raghavan_710x400xt_0കോഴിക്കോട്: ഒളിക്യാമറ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പരാതിയില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. വിശദമായ മൊഴി നല്‍കിയെന്ന് രാഘവന്‍ വികാരധീനനായിക്കൊണ്ട് എംകെ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി അന്വേഷണം നടക്കട്ടെ. കോടതിയും ജനകീയ കോടതിയും എല്ലാം തീരുമാനിക്കട്ടെയെന്നും എംകെ രാഘവന്‍ പ്രതികരിച്ചു.

രാഘവന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. രാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ.പിഎ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയിലും ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്റെ പരാതിയിലുമാണ് മൊഴി രേഖപ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തിയ ചാനല്‍ സംഘമാണ് തന്റെ അടുക്കല്‍ വന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ച് അഭിപ്രായം തേടി. താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ സംഭാഷണങ്ങളല്ല ദൃശ്യങ്ങളില്‍ ഉള്ളതെന്നും രാഘവന്‍ മൊഴി നല്‍കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിയ്ക്ക് കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൊഴിയെടുക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വാഹിദ് മൊഴിയെടുപ്പിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംകെ രാഘവന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. പിന്നീട് ഫോണില്‍ വിളിച്ചും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ഒളിക്യാമറ ഉപയോഗിച്ച് വാര്‍ത്ത ചെയ്ത ടിവി 9 ഭാരത് വര്‍ഷ് ചാനലും അന്വേഷണ പരിധിയിലുണ്ട്. ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴിയെടുക്കും. യഥാര്‍ത്ഥ വീഡിയോ കസ്റ്റഡിയിലെടുക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment