കെഎം മാണി സാറിന് ഫോമയുടെ ആദരാഞ്ജലികള്‍

Maniകേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായിരുന്ന കെ എം മാണിയുടെ നിര്യാണത്തില്‍ ഫോമാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഏറ്റവുമധികം മന്ത്രിസഭകളില്‍ അംഗമായിരുന്നു നേതാവ്, ഏറ്റവുമധികം കാലം ധനമന്ത്രി പദവി വഹിച്ച ആള്‍, ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്നിങ്ങനെ വിവിധ റെക്കോഡുകള്‍ക്ക് ഉടമയാണ് കെ എം മാണി. 1965ല്‍ ആദ്യമായി പാലാ നിയോജകമണ്ഡലം രൂപീകൃതമായപ്പോള്‍ മുതല്‍ നിയമസഭയിലെത്തിയ അദ്ദേഹം തുടര്‍ന്നു നടന്ന 12 തിരഞ്ഞെടുപ്പുകളിലും പാലായുടെ മാനസപുത്രനായി വിജയിക്കുകയും കെ. എം. മാണി എന്ന പേരു പാലായുടെ പര്യായമാവുകയും ചെയ്തു.

അമേരിക്കയിലെ പല മലയാളികളോടും വ്യക്തിപരമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കെ.എം. മാണി അമേരിക്കയില്‍ ചികിത്സക്ക് വരുമ്പോഴെല്ലാം മലയാളികളുടെ ഊഷ്മളമായ സ്‌നേഹം അനുഭവിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധികളെല്ലാം വളരെ കരുത്തോടെ പ്രതിരോധിച്ച കെ എം മാണി ഭരണപക്ഷത്ത് ആണെങ്കില്‍ പ്രഗത്ഭനായ ഭരണാധികാരി എന്നും പ്രതിപക്ഷത്ത് ആണെങ്കില്‍ പ്രതിരോധനിരയിലെ പ്രധാനി എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ പോലും തന്‍റെ ചാണക്യസൂത്രങ്ങള്‍ കൊണ്ട് വരുതിയിലാക്കാനുള്ള രാഷ്ട്രീയ നയതന്ത്രജ്ഞത കാണിച്ച അപൂര്‍വ്വം ജന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കെ എം മാണിയുടെ നിര്യാണത്തില്‍ കേരളത്തിലെ മലയാളികളുടെ ഒപ്പം അമേരിക്കന്‍ മലയാളികളുടെയും ഫോമായുടെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സെന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News