കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന പ്രതിയായ നടന് ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണ് കോടതി ചോദിച്ചു. കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.
കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു. പ്രതിഭാഗവുമായി ഇക്കാര്യത്തില്‍ നേരത്തെതന്നെ ധാരണയായതാണെന്നും വിചാരണക്കോടതിയെ ഈ വിവരം അറിയിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. കേസ് വാദം തുടങ്ങുന്നത് മാറ്റണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.
വിചാരണ കോടതിയില്‍ കുറ്റം ചുമത്തുന്ന നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്. ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് കേസിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്കിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ്.
കോടതിയില്‍ ഇപ്പോള്‍ ഉള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം. മാത്രമല്ല കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.
സുപ്രീംകോടതിയിലെ കേസില്‍ തീരുമാനം ഉണ്ടാകുന്നതുവരെ കുറ്റം ചുമത്തില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply