കെ.എം മാണിസാറിന് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ ആദരാജ്ഞലികള്‍

Kerala-Dead_dന്യൂയോര്‍ക്ക് : കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിസാര്‍ എം.എല്‍ .എ യുടെ നിര്യാണത്തിനത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

കേരളരാഷ്ട്രീയത്തില്‍ പ്രഖ്യാപിത ‘സര്‍’ പദവിയുള്ള ഏകനേതാവായിരുന്നു മാണിസാര്‍ . മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമൊക്കെ കക്ഷിഭേദമന്യേ അദ്ദേഹം മാണി സാറായിരുന്നു. ഉപരാഷ്ട്രപതിയായിരിക്കേ, കെ.ആര്‍. നാരായണനു ജന്മനാടായ ഉഴവൂരില്‍ നല്‍കിയ സ്വീകരണം. ഉപരാഷ്ട്രപതിയുടെ അഭിസംബോധനയില്‍ ‘ബഹുമാനപ്പെട്ട മാണി സാര്‍’ എന്നു പറഞ്ഞത് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതു ശരിയായില്ലെന്ന് ഉപരാഷ്ട്രപതിയെ അറിയിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘മാണി സാര്‍ എനിക്കും സാര്‍തന്നെയാണ്, അങ്ങനെ വിളിക്കാനേ സാധിക്കൂ .

ഏറ്റവുമധികം മന്ത്രിസഭകളില്‍ അംഗമായിരുന്ന നേതാവ്, ഏറ്റവുമധിക കാലം ധനമന്ത്രി പദവി വഹിച്ചയാള്‍, ഏറ്റവുമധികം ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി തുടങ്ങി നിരവധി വിവിധ റെക്കോര്‍ഡുകള്‍ക്ക് ഉടമാണ് കെ.എം മാണി. 1965ല്‍ ആദ്യമായി പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി. തുടര്‍ന്ന് മരണം വരെയും പാലായുടെ ജനപ്രതിനിധിയായി.

കെ.എം മാണിസാര്‍ എം.എല്‍ .എ യുടെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അഗാധമായ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ ആന്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ര്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറന്‍സണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ റ്റി ജേക്കബ് എന്നിവര്‍ അറിയിച്ചു.

WMA

Print Friendly, PDF & Email

Related News

Leave a Comment