ചിക്കാഗോ മാര്‍ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ നോമ്പുകാല ധ്യാനം

Newsimg1_8642167ചിക്കാഗോ: മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ 2019 -ലെ ഈസ്റ്ററിനൊരുക്കമായുള്ള നോമ്പുകാല ധ്യാനം ഏപ്രില്‍ 12-നു രാവിലെ 8.30-നുള്ള ദിവ്യബലിയോടെ ആരംഭിക്കും. ഷംഷാബാദ് രൂപത്യാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലായിരിക്കും ധ്യാനം നയിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ ആയിരിക്കും ധ്യാനപ്രസംഗങ്ങള്‍. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ധ്യാനം അവസാനിക്കുന്നതാണ്.

ഏപ്രില്‍ 9 മുതല്‍ ധ്യാനദിവസങ്ങളിലും വലിയ ആഴ്ചകളിലും മലയാളത്തിലും ഇംഗ്ലീഷിലും കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി ധ്യാന പ്രസംഗങ്ങള്‍ ഉണ്ടായിരിക്കും. ബേബി സിറ്റിംഗിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏപ്രില്‍ 18-ന് പെസഹാ വ്യാഴാഴ്ച വൈകിട്ട് 7-നു വി. കുര്‍ബാന, പ്രദക്ഷിണം, കാല്‍കഴുകല്‍ ശുശ്രൂഷയും വൈകിട്ട് 9 മുതല്‍ 12 വരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന എന്നിവ നടക്കും. പെസഹാ വ്യാഴാഴ്ച ഒരു കുര്‍ബാനയേ ഉണ്ടായിരിക്കുകയുള്ളൂ. പെസഹാ അപ്പംമുറിക്കല്‍ എല്ലാ ഭവനങ്ങളിലും ആചരിക്കേണ്ടതാണ്.

ഏപ്രില്‍ 19-നു ദുഖവെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ 2 വരെ വാര്‍ഡ് തിരിച്ചുള്ള ആരാധനയും, 2 മുതല്‍ 4.30 വരെ ദുഖവെള്ളിയാഴ്ചയോടനുബന്ധിച്ചുള്ള പ്രത്യേക ധ്യാനചിന്താവതരണം, 5 മണിക്ക് കുരിശിന്റെ വഴി, 7-ന് പീഢാനുവ ചരിത്രം, നഗരികാണിക്കല്‍, കുരിശ് വന്ദനം എന്നിവ നടക്കും.

ഏപ്രില്‍ 20-നു രാവിലെ 8.30-നു വി. കുര്‍ബാന, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വൈകിട്ട് 7 മണിക്ക് ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍.

ഏപ്രില്‍ 21- ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ പത്തിനു വി. കുര്‍ബാന.

ഏപ്രില്‍ 15,16,17 തീയതികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ വാരാചരണ സമയക്രമം:

ഏപ്രില്‍ 14-ഓശാന ഞായര്‍.
രാവിലെ 8-ന് വി. കുര്‍ബാന, 9.30-നു ഓശാന തിരുകര്‍മ്മങ്ങള്‍ പാരീഷ് ഹാളില്‍ ആരംഭിക്കും. 10-നു വിശുദ്ധ കുര്‍ബാന- പ്രധാന ദേവാലയത്തില്‍ മലയാളത്തിലും, ബേസ്‌മെന്റ് ചാപ്പലില്‍ ഇംഗ്‌ളീഷിലും. 12 മണിക്ക് തമുക്കു നേര്‍ച്ച പാരീഷ് ഹാളില്‍. വൈകുന്നേരം 5.30-നു കത്തീഡ്രലിലും, 5 മണിക്ക് നോര്‍ത്ത് ബ്രൂക്കിലും വി. കുര്‍ബാന.

ഏപ്രില്‍ 15,16,17 തീയതികളില്‍ പതിവുപോലെ രാവിലെയും വൈകുന്നേരവും വി. കുര്‍ബാനയുണ്ടായിരിക്കുന്നതാണ്. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ 17-നു വൈകുന്നേരം 6.30-നു ക്രിസം മാസ്. അടുത്തവര്‍ഷത്തേക്ക് ആവശ്യമായ മൂറോന്‍/തൈലം വെഞ്ചരിക്കുന്നത് ഇന്നേദിവസമാണ്.

Print Friendly, PDF & Email

Related News

Leave a Comment