Flash News

കെഎം മാണി സാറിന് അനുശോചനം; IOC USAയുടെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ് – ഇന്ന് രാത്രി 9 മണിക്ക്

April 11, 2019 , .

Newsimg1_92644382ഫ്‌ളോറിഡ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ. ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാത്രി 9 മണിക്ക്, കോണ്‍ഗ്രസിന്റെ പ്രിയനേതാവ് കെ.എം. മാണി സാറിന്റെ അകാല നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിക്കുന്നു.

സമകാലിക രാഷ്ട്രീയത്തില്‍ ഊജ്ജ്വലശോഭയായി വിരാചിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനും, ഡഉഎ നേതാവും ആയ കെ.എം. മാണി സാറിന്റെ ദേഹവിയോഗം പ്രബുദ്ധ കേരളത്തിന് തീരാനഷ്ടമാണ്.

കക്ഷി രാഷ്ട്രീയഭേദമെന്യേ വിവിധ തുറകളില്‍പെട്ട രാഷ്ട്രീയ സാമൂഹിക നേതാക്കന്മാര്‍ ആഗോള വ്യാപകമായി ഈ ടെലികോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുമുള്ള ഡഉഎ നേതാക്കന്മാരും കേരളാ കോണ്‍ഗ്രസ് നേതാക്കളും പ്രസ്തുത യോഗത്തില്‍ സംബന്ധിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. മാണിസാറിനെ സ്‌നേഹിക്കുന്ന, അടുത്തറിയാവുന്ന ഏവര്‍ക്കും ഈ അനുശോചന യോഗത്തില്‍ സംബന്ധിക്കാവുന്നതാണ്.

കോണ്‍ഫറന്‍സ് കോള്‍ നമ്പര്‍: 712 775 7035

ആക്‌സസ് കോഡ് : 9190192.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി കരിമ്പന്നൂര്‍ 813 401 4178, രാജന്‍ പടവത്തില്‍ 954 701 3200, ചാക്കോ കുര്യന്‍  321 663 8072, നോയല്‍ മാത്യു  786 553 6635.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top