Flash News

വര്‍ണാഭമായ ഐഎപിസി ആറാം വാര്‍ഷീകാഘോഷാ ചടങ്ങില്‍ സുനില്‍ ജോസഫ് കൂഴമ്പാല പ്രസിഡന്റായി നവനേതൃത്വം സ്ഥാനമേറ്റു

April 11, 2019 , ജീമോന്‍ റാന്നി

IMG_0124ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിനെ (ഐഎപിസി) 2019 ല്‍ നയിക്കാനുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി സ്ഥാനമേറ്റു. ഐഎപിസിയെ ആറാം വര്‍ഷത്തില്‍ നയിക്കാന്‍ പ്രമുഖ മാധ്യമസംരംഭകന്‍ സുനില്‍ ജോസഫ് കൂഴമ്പാലയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് സത്യപ്രതിജ്ഞ ചെയ്തത് സ്ഥാനമേറ്റത്. സുനില്‍ ജോസഫ് കൂഴമ്പാല കേരളത്തിലെ പ്രമുഖ പത്രമായ രാഷ്ട്രദീപികയുടെ മാനേജിങ് ഡയറക്ടറും പബ്ലീഷറുമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുനില്‍ ജോസഫ് കൂഴമ്പാല ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്നു ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഹിക്‌സ്വില്ലിലുള്ള ആന്റണ്‌സ് ബൈ മിനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങില്‍ ഇന്‍ഡോ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി.

നാഷ്ണല്‍ കമ്മറ്റിക്കൊപ്പം ന്യൂയോര്‍ക്ക്, ഫിലാഡാല്‍ഫിയ ചാപ്റ്ററുകളുടെ പുതിയ നേതൃത്വവും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. മറ്റേതൊരു വിജയകരമായ സംഘടനയേയും പോലെ, അംഗങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തുകയും മറ്റ് സംഘടനകള്‍ക്ക് അസൂയ സൃഷ്ടിക്കുന്ന തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളുമായാണ് ഐഎപിസിയും മുന്നോട്ടുപോകുന്നതെന്ന് സ്വാഗത പ്രസംഗം നടത്തിയ ഐഎപിസി ജനറല്‍ സെക്രട്ടറി മാത്യുക്കുട്ടി ഈശോ പറഞ്ഞു.

മികച്ച വേതനവും പെന്‍ഷന്‍ പദ്ധതി പോലുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശക്തമായ വേദിയാണ് ഐഎപിസിയെന്ന് ബോര്‍ഡ് അംഗവും ദി സൗത്ത് ഏഷ്യന്‍ ടൈംസ് പ്രസാധകനുമായ കമലേഷ് മേത്ത പറഞ്ഞു. സമൂഹത്തില്‍നിന്നുള്ള പിന്തുണയോടെ അവര്‍ക്കു ചില സുരക്ഷകള്‍ നല്‍കാനാണ് ഐഎപിസി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സമൂഹത്തിന്റെ ഊര്‍ജ സ്രോതസെന്ന് അറിയപ്പെടുന്ന, സാമൂഹിക നേതാവും മനുഷ്യസ്‌നേഹിയുമായ കാഞ്ചന പൂലയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. ന്യൂയോര്‍ക്ക് തമിഴ് സംഘത്തിന്റെ (എന്‍വൈടിഎസ്) പ്രസിഡന്റായിരുന്ന പൂല, ഇപ്പോള്‍ സംഘടനയുടെ ഉപദേശകരില്‍ ഒരാളാണ്. ഫെറ്റ്‌നയുടെ ആജീവനാന്ത അംഗമായ പൂല, അമേരിക്കന്‍ തമിഴ്് സംരംഭകരുടെ സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഏഷ്യന്‍ ഇറ, അക്ഷരം മാസികകളുടെ കോചെയര്‍പേഴ്‌സന്‍ ആണ്്. വിദ്യാഭ്യാസം, പാവപ്പെട്ടവര്‍, ദരിദ്രര്‍ എന്നിവര്‍ക്കുള്ള സഹായം തുടങ്ങിയ മൂല്യങ്ങള്‍ പിതാവില്‍നിന്നാണു തനിക്കു ലഭിച്ചതെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് കാഞ്ചന പൂല പറഞ്ഞു.

IMG_0123ഡോ.നീത ജെയിന്‍ (സിവിക് കമ്മ്യൂണിറ്റി ലീഡര്‍), ദേവദാസന്‍ നായര്‍ (ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്മ്യൂണിറ്റി അഫേഴ്‌സ് കോണ്‍സിലര്‍), അശോക് വ്യാസ് ( ഐടിവി പ്രോഗ്രാം ഡയറക്ടര്‍ ), വെണ്‍ പരമേശ്വരന്‍ (മികച്ച എഴുത്തുകാരന്‍ നിരൂപകന്‍), വര്‍ക്കി എബ്രാഹം (സംരംഭകന്‍), ഗുരുജി ദിലീപ്കുമാര്‍ തങ്കപ്പന്‍ (യോഗാചാര്യന്‍), ബിസിബി ബാങ്ക്് (രൂപം മൈനി, മാനേജര്‍), മോഹന്‍ നന്നപാനേനി (ടീം എയ്ഡ്), സുജിത് രാജന്‍ (എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ,ന്യു ഇന്‍ഡ്യാ ടൈമ്‌സ്, ദേശി ടോക് ന്യൂസ് പേപ്പേഴ്‌സ്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പേനയും വാക്കുകളും ഉപയോഗിച്ച് ലോകത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകും എന്നതിനാല്‍ മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണെന്ന്, പുരസ്കാരം സ്വീകരിച്ചുകൊണ്ട് ന്യൂയോര്‍ക്കിലെ 25ാം അസംബ്‌ളി ഡിസ്ട്രിക്റ്റ് (പാര്‍ട്ട് ബി), ഡെമോക്രാറ്റിക് നേതാവായ നീത ജെയ്ന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും സത്യസന്ധവും ശരിയായതുമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്യൂണിസ്റ്റ് അഫയേഴ്‌സ് കോണ്‍സലായ ദേവദാസന്‍ നായര്‍ പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള മാധ്യമപ്രവര്‍ത്തകരെയും സംഘടനയില്‍ ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ച അദ്ദേഹം, ഇത് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഒരു സംഘടനയായി മാറട്ടെയെന്ന് ആശംസിച്ചു.

അമേരിക്കയും ജപ്പാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ഇന്ത്യയുടെ പങ്കാളിത്ത രാഷ്ട്രമായ ജപ്പാനെക്കുറിച്ചും, ചടങ്ങില്‍ വിശിഷ്ടാതിഥിയായ യുഎന്നിലെ ജപ്പാന്റെ സ്ഥിരം ഉപപ്രതിനിധി ഡോ. തോഷിയ ഹൊഷിമോ എടുത്തുപറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ഭാരവാഹിയായ ദീപക് മിശ്ര ചടങ്ങിലുടനീളം പങ്കെടുത്തു. കോണ്‍ഗ്രസ്‌മെന്‍ ടോം സുവോസി, ഓസ്റ്റര്‍ ബേ സൂപ്പര്‍വൈസര്‍ ജോസഫ് സലാഡിനോ എന്നിവര്‍ ഐഎപിസിക്ക് ആശംസകള്‍ അറിയിച്ചു.

എക്‌സിക്യുട്ടീവ് എഡിറ്ററായ സുജീത് രാജനെയും ഐടിവി ഗോള്‍ഡ് പ്രോഗ്രാമിംഗ് ഡയറക്ടറായ അശോക് വ്യാസിനെയും പരീഖ് വേള്‍ഡ്വൈഡ് മീഡിയ ചെയര്‍മാന്‍ പത്മശ്രീ ഡോ. സുധീര്‍ പരീഖ് ഐഎപിസി അംഗീകാരം നേടിയതില്‍ അഭിനന്ദിച്ചു. ആറു വര്‍ഷത്തിനിടെ ഐഎപിസി കരുത്തരായി വളര്‍ന്നു കഴിഞ്ഞെന്ന് അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യന്‍ സമൂഹത്തെ കൂട്ടിയോജിപ്പിച്ചുകൊണ്ടും ഇന്ത്യയുഎസ് പങ്കാളിത്തത്തിലൂടെയും, അമേരിക്കയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നതെന്ന് എയര്‍ ഇന്ത്യയുടെ അമേരിക്ക റീജണല്‍ മാനേജര്‍ ഭുവന റാവു പറഞ്ഞു.

ഇന്റര്‍ഫെയ്ത്ത് ജേര്‍ണലായ വണ്‍ വേള്‍ഡ് അണ്ടര്‍ ഗോഡിന്റെ ഏഴു ലക്കങ്ങള്‍ അടങ്ങിയ, ഗ്ലോബല്‍ റിലീജിയന്‍സ് എന്ന പേരിലുള്ള കോഫി ടേബിള്‍ ബുക്ക് ചടങ്ങില്‍ പ്രകാശനം ചെയ്തു. റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പറായ ദര്‍ശന്‍ സിംഗ് ഭഗ്ഗ, കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഗ്ലോബല്‍ ഇന്റര്‍ഫെയ്ത്ത് ഫൗണ്ടേഷനാണു പുസ്തകം പുറത്തിറക്കുന്നത്. ദി സൗത്ത് ഏഷ്യന്‍ ടൈംസ് മാനേജിംഗ് എഡിറ്ററായ പര്‍വീണ്‍ ചോപ്ര പുസ്തകം എഡിറ്റ് ചെയ്തു.

ആഘോഷങ്ങളോട് അനുബന്ധിച്ച് കേരള കലാരൂപമായ ചെണ്ടമേളം, സുവര്‍ ഭാംഗ്ര ഗ്രൂപ്പ് എന്നിവ ഒരുക്കിയിരുന്നു. മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപര്‍ണിക ഡാന്‍സ് അക്കാഡമി നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു.

ഐഎപിസി വൈസ് ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍ യോഗത്തിനു തുടക്കംകുറിച്ചശേഷം, ജിനു ആന്‍ മാത്യു, ആന്‍ഡ്രൂ ജി. സക്കറിയ എന്നിവര്‍ എംസിമാരായി. ദേശീയ സെക്രട്ടറി ബിജു ചാക്കോ നന്ദി പറഞ്ഞു.

ബോബി കുമാര്‍, ഭുവന റാവു, ഡോ. രാജ് ഭയാനി, ജഗദീഷ് സൈ്വനി, നാഗേന്ദ്ര ഗുപ്ത, ശേഖര്‍ നെലനുത്തല, സുനില്‍ ഹാലി, ശരണ്‍ജിത് സിംഗ്, ഡോ. രാജ് ഉപ്പല്‍, ലളിത് അറേ, അരവിന്ദ് വോറ, രാജേഷ് ഷാ, സുനില്‍ മോദി, റിസ്വാന്‍ ഖുറേഷി, ഡോ. തോമസ് മാത്യു, തോമസ് കൂവള്ളൂര്‍, സിബി ഡേവിഡ്, ഗുഞ്ജന്‍ റസ്‌തോഗി, ബീന കോത്താരി, ബിന സഭാപതി, നിലിമ മദന്‍, പിങ്കി ജഗ്ഗി, ദിലീപ് ചൗഹാന്‍, രവി ഭൂപ്ലാപുര്‍, ആന്‍ഡി ഭാട്ടിയ, ശിവ് ദാസ്, അര്‍ജെന്‍ ബത്തേജ, ഡേവ് ശര്‍മ, ഇന്ദു ഗജ്വാനി, രശ്മി സിന്‍ഹ, രൂപം മൈനി, ദേവേന്ദ്ര വോറ, ആനന്ദ് അഹൂജ, ഡോ. എം.എന്‍. കൃഷ്ണന്‍, ശശികല, ഡോ. ബാല സ്വാമിനാഥന്‍, ഡോ. കാശിനാഥന്‍, ഗോബിന്ദ് മുഞ്ജാല്‍, ഡോ. സയിദ് യൂസഫ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ബോര്‍ഡ് സെക്രട്ടറി
ഡോ മാത്യു ജോയിസ് അറിയിച്ചിതാണിത് .

IMG_6581


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top