Flash News

മലങ്കര സഭയുടെ പെട്ടക വാതില്‍ എക്കാലവും തുറന്നു തന്നെ: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

April 11, 2019 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

imagesമലങ്കര സഭാമക്കള്‍ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നുള്ള പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ ആഹ്വാനം ഉള്‍ക്കൊള്ളുവാന്‍ മലങ്കരസഭയിലെ ഇരുവിഭാഗങ്ങളും തയ്യാറായാല്‍ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന കക്ഷിവഴക്കുകള്‍ക്ക് അന്ത്യം കുറിക്കുവാന്‍ ഇടയാകും.

നോഹയുടെ കാലം ആയപ്പോഴേക്കും ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരുന്നു. ആദാമിന്റെ പിന്‍തലമുറക്കാരില്‍ ബഹുഭൂരിപക്ഷവും വഴിപിഴച്ച ഗതി പിന്തുടരുകയുണ്ടായി. അങ്ങനെ “ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.” —?ഉല്പത്തി 6:5, 11, 12 യഹോവയുടെ അപ്രീതിക്കു നിദാനം മനുഷ്യരുടെ മത്സരം മാത്രമായിരുന്നില്ല എന്നോര്‍ക്കുക.

2017 ജൂലായ് 3 ലെ സുപ്രീം കോടതി വിധി അന്തിമമാണെന്നും അതിന്മേല്‍ ഇനിയൊരു പുനപരിശോധന അസാധ്യമാണെന്നും 1934 ലെ മലങ്കര സഭ ഭരണഘടനപ്രകാരം മാത്രമേ മലങ്കര സഭയിലെ ദേവാലയങ്ങള്‍ ഭരിക്കപ്പെടുവാന്‍ പാടുള്ളുവെന്നും, വീണ്ടും വീണ്ടും ഹര്‍ജികളുമായി വരുന്നത് യാതൊരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും, 2017 ജൂലായ് 3 ല്‍ തീര്‍പ്പാക്കിയ വിഷയം സംബന്ധിച്ചു ഒരു കീഴ്‌കോടതിയും ഇനി ഒരു കേസ് സ്വീകരിക്കാനോ പരിഗണിക്കാനോ പാടില്ല എന്നും കര്‍ശന നിര്‍ദേശം നല്‍കികൊണ്ട് ബഹു.സുപ്രീം കോടതി ഉത്തരവായിരിക്കുന്നു. ഇതോടുകൂടി ബഹു.സുപ്രീം കോടതി വിധിന്യായത്തിനു പുറത്ത് ഇനി യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കോ മധ്യസ്ഥശ്രമങ്ങള്‍ക്കോ അര്‍ഥമില്ലാതായി. ഇത് മലങ്കര സഭയിലെ ഇരു വിഭാഗങ്ങള്‍ക്കും, സര്‍ക്കാരിനും കീഴ്‌ക്കോടതികള്‍ക്കും കര്‍ശന നിര്‍ദ്ദേശവും താക്കീതും കൂടിയാണ്. 1934 ലെ ഭരണഘടനപ്രകാരം ഏക സഭയായി യോചിച്ചു പോവുകയല്ലാതെ മറ്റൊരുതരത്തിലുള്ള ഒത്തുതീര്‍ത്തപ്പ് വ്യവസ്ഥയ്ക്കും ഇനി പ്രസക്തിയില്ല.

1a4a03b2ff05827887b6ada49e3b92f9ജൂലൈ മൂന്നിലെ വിധിക്ക് ശേഷം നടക്കുന്ന സമാധാന ശ്രമങ്ങളുടെ അവസാനവാക്കായി ഇന്ത്യയുടെ ബഹുമാനപ്പെട്ട പരമോന്നത നീതിപീഠത്തില്‍ നിന്നും വ്യക്തമായ ഒരു നിര്‍ദ്ദേശവും, താക്കീതും കൂടി ഇന്ന് വന്നിരിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധി അവസാനവാക്കായി വ്യക്തമായി നിലനില്‍ക്കെ മേലില്‍ സഭാ കേസുമായി ബന്ധപ്പെട്ട് ഒരു വിഷയവും ഒരു കോടതിയും പരിഗണിക്കുവാന്‍ പാടില്ലയെന്ന് പറഞ്ഞാല്‍ ഈ കോടതിവിധി മാറ്റിവച്ചുകൊണ്ടുള്ള സന്ധിസംഭാഷണങ്ങള്‍ക്ക് പോലും പ്രസക്തിയില്ലാതായിരിക്കുന്നു. ഹര്‍ജികള്‍ കീഴ്‌ക്കോടതികള്‍ സ്വീകരിക്കുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശത്തിലൂടെ ഇനി ഇതിന്മേല്‍ ഒരു ചര്‍ച്ച നടത്തുവാന്‍ പോലും കേരളസര്‍ക്കാര്‍ രൂപീകരിച്ച മധ്യസ്ഥസമിതിക്കു അവകാശമില്ല.

വാശിയിലും, വൈരാഗ്യത്തിലും, പിണക്കത്തിലും കാലം കഴിച്ചത് ഇനിയെങ്കിലും മതിയാക്കി ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുടെ അന്തസത്തയും പ്രാധാന്യവും ഉള്‍ക്കൊണ്ടുകൊണ്ട് വിശുദ്ധ മാര്‍ത്തോമാശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിന്‍ കീഴില്‍ അണിനിരക്കുവാനുള്ള ഒരു മുഖാന്തരമായി കാണണം. നാം ഒന്നാണ് എന്നും, മലങ്കര സഭാമക്കള്‍ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് വ്യക്തമായി ആഹ്വാനം ചെയ്തു കഴിഞ്ഞിരിക്കുന്നു. പരിശുദ്ധ കാതോലിക്ക ബാവയുടെ വാക്കുകള്‍ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിച്ച് ഈ വിധിയോടു കൂടി കൂട്ടിച്ചേര്‍ത്ത് ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുവാന്‍ യാക്കോബായ വിഭാഗം തയ്യാറാകണം. മലങ്കര സഭ വെട്ടിമുറിക്കപ്പെട്ട് ഇല്ലാതെയായി തീരുവാന്‍ ഉള്ളതല്ല. അതിനായി ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അവര്‍ ദൈവത്തിന്‍റെ ആത്മാവ് ഉള്ളവനല്ല എന്ന് ബോധ്യപ്പെടണം. ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളും മലങ്കര സഭ ഒന്നായി നില്‍ക്കുവാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്നതാണ്. ഇത് ദൈവഹിതം എന്ന് തിരിച്ചരിഞ്ഞ് അതനുസരിച്ച് നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും വ്യത്യാസപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ഒന്നായ മലങ്കരസഭയെ കാണുവാന്‍ ഈ തലമുറയ്ക്ക് ഭാഗ്യം ഉണ്ടാകണം. കലക്കത്തിന്‍റെ അല്ല സമാധാനത്തിന്റെ ആത്മാവിനെ തന്നെ സ്വീകരിക്കുവാന്‍ ഭാഗ്യമുണ്ടാകട്ടെ.

ഇനി വരുന്നൊരു തലമുറക്ക് സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുവാന്‍ നാം അവസരം ഉണ്ടാക്കണം. നിയമപരമായി യാതൊരുവിധ പരിരക്ഷയും ഇന്ത്യയിലെ ഒരു നീതിന്യായ കോടതികളില്‍ നിന്നും ഇനി മറുവിഭാഗത്തിനു കിട്ടുവാന്‍ പോകുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇനിയും തിരിച്ചറിയണം. പാത്രിയര്‍ക്കീസ് വിഭാഗം തുടരെത്തുടരെ കേസുകള്‍ കോടതികളില്‍ നല്‍കുന്നതിന് ഇതോടെ അവസാനമാകും എന്ന് കരുതാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top