ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി രചന ദേശായിക്ക് നിയമനം

രചന ദേശായിവാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വംശജ രചന മാര്‍ട്ടിന്‍ ദേശായിയെ ഡമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കമ്മിറ്റി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫിസറായി ഏപ്രില്‍ 10 ന് പുറത്തിറക്കിയ പാര്‍ട്ടി പത്രകുറിപ്പിലാണ് പുതിയ നിയമനത്തെ കുറിച്ച് പറയുന്നത്. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകയായ രചന വോട്ടര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിവിക്ക് എന്‍ഗേജ്‌മെന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഒബാമ ഭരണകൂടത്തില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ 2016 ഹിലരി തിരഞ്ഞെടുപ്പ് കാമ്പയ്‌നില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സൗത്ത് കാരലൈന യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും വാന്‍ണ്ടര്‍ ബില്‍റ്റ് യൂണിവേഴ്‌സിറ്റി ലൊ സ്കൂളില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. 2020 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ രചനയുടെ ലീഡര്‍ഷിപ്പ് പാര്‍ട്ടിക്ക് ഗുണകരമാവുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഡമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.

ഇത്രയും ഭാരിച്ച ഉത്തരവാദിത്വം എനിക്ക് നല്‍കിയ പാര്‍ട്ടി നേതൃത്വത്തിനോടു പ്രത്യേകം നന്ദി ഉണ്ടെന്നും സ്ഥാന ലബ്ധിയില്‍ അഭിമാനിക്കുന്നുവെന്നും കഴിവിന്റെ പരമാവധി ലഭിച്ച സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ ശ്രമിക്കുമെന്നും രചന പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News