ന്യൂജെഴ്സി: സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും, വാഗ്മിയും, നിയമരംഗത്തെ എഴുത്തുകാരനുമായ അഡ്വ ജെ സായി ദീപക് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനില്‍ അതിഥിയായെത്തുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലാണ് കണ്വന്ഷന്.
എഞ്ചീനീയറിംഗില്‍ നിന്ന് അഭിഭാഷക രംഗത്തേക്ക് എത്തിയ ജെ സായി ദീപക് ചുരുങ്ങിയ നാള്‍കൊണ്ട് ഇന്ത്യയിലെ എണ്ണം പറഞ്ഞ അഭിഭാഷകരിലൊരാളായി മാറി. കോടതിക്ക് അകത്തും പുറത്തുംശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി ശക്തമായ വാദമുഖങ്ങള്‍ സ്വീകരിച്ച അഭിഭാഷകനാണ്.
ഹൈദ്രാബാദ് സ്വദേശിയായ സായി ദീപക് അണ്ണാമല സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം എടുത്തശേഷം ഖോരഖ്പൂര്‍ ഐ ഐ ടി യില്നിന്ന് നിയമബിരുദം നേടി. 2009ല്പ്രാക്ടീസ് ആരംഭിക്കുകയും, പ്രശസ്ത നിയമ വ്യവഹാര സ്ഥാപനമായ സായികൃഷ്ണ & അസോസിയേറ്റ്സിന്റെ അസ്സോസിയേറ്റ് പാര്‍ട്ട്ണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. സുപ്രീം കോടതിയിലുംവിവിധ ഹൈക്കോടതികളിലും നിരവധി െ്രെടബൂണലുകളിലും പ്രമുഖ കേസുകള്‍ വാദിച്ച് പേരെടുത്തു. 2016 മുതല്‍ സ്വന്തം പേരില്‍ നിയമ സ്ഥാപനം തുറന്ന സായി ദീപക് ഭൗതികസ്വത്തവകാശത്തെക്കുറിച്ച് അന്താരാഷ്ട ജേര്‍ണലുകളില്‍ എഴുതിയ ലേഖനങ്ങള്‍ ശ്രദ്ധേയമായി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply