Flash News

ആരോപണങ്ങളില്ലാത്ത ആന്‍റോ ആന്‍റണി ഹാട്രിക്കിനായി പത്തനംതിട്ടയില്‍: ബ്ലസന്‍ ഹൂസ്റ്റന്‍

April 13, 2019

Anto banner1ലോക്സഭാ തിരഞ്ഞെടുപ്പ് കത്തിക്കയറുകയാണ് ഇന്ത്യയിലും കേരളത്തിലും. കേരളത്തിലെ മണ്ഡലങ്ങളെല്ലാം തന്നെ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ പരിവേഷം കൊണ്ടും ദേശീയ സംസ്ഥാന വിഷയങ്ങള്‍കൊണ്ടും കേരളത്തിലെ മണ്ഡലങ്ങളെല്ലാം തന്നെ തിരഞ്ഞെടുപ്പിന്റെ തീച്ചൂളയില്‍ ആയിക്കഴിഞ്ഞിരിക്കുന്നു. എല്ലാ മണ്ഡലങ്ങളും തിരഞ്ഞെടുപ്പിന്റെ ആവേശം ഉള്‍ക്കൊണ്ടുകഴിഞ്ഞു. എന്നാല്‍ ചില മണ്ഡലങ്ങള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിടിച്ചെടുക്കണമെന്ന് വാശിയുണ്ട്. അതില്‍ ഒരു മണ്ഡലമാണ് പത്തനംതിട്ട. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമെന്ന പ്രത്യേകത പത്തനംതിട്ടയ്ക്കുണ്ട്. നിലവിലുള്ള എം.പി. ആന്റോ ആന്റണി യു.ഡി.എഫുകാരനും അതിലുപരി കോണ്‍ഗ്രസ്സുകാരനുമാണ്. അദ്ദേഹമാണ് യു.ഡി.എഫിനുവേണ്ടി വീണ്ടും സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. യു.ഡി.എഫിനു ശക്തമായ വേരോട്ടമുള്ള പത്തനംതിട്ടയില്‍ അട്ടിമറി വിജയം ലക്ഷ്യം വച്ചുകൊണ്ടാണ് ഇടതുപക്ഷം അവരുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയി രിക്കുന്നത്.

ക്രൈസ്തവ വിഭാഗത്തിന് മുന്‍തൂക്കമുള്ള അതില്‍ തന്നെ ഒരു സഭയ്ക്ക് വ്യക്തമായ മുന്‍തൂക്കമുള്ളതുകൊണ്ടാണ് ആ വിഭാഗത്തില്‍പ്പെട്ട ഒരാളെ തന്നെ ജാതിയും മതവും വര്‍ഗ്ഗവും വര്‍ഗ്ഗീയതയും വിശ്വാസവും അന്ത:വിശ്വാസവും ഒന്നും നോക്കുകയില്ലായെന്ന് പരസ്യമായും അല്ലാതെയും പ്രഖ്യാപിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സി.പി.എം. അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ ത്തിയിരിക്കുന്നത്. നട്ടപാതിരായ്ക്ക് നവോത്ഥാനം നടത്തി നാട്ടുകാരെ അത്ഭുതപ്പെടുത്തിയ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടിയ്ക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നവോത്ഥാനവും വിപ്ലവവും ഒന്നും മാനദണ്ഡമായില്ല. ഇന്ന് വിപ്ലവവും നവോത്ഥാനവും ഒന്നും വോട്ടിന് മാനദണ്ഡമല്ലെന്ന് മറ്റാരേക്കാളുമുപരി അറിയാവുന്ന മുഖ്യമന്ത്രി അതിനൊക്കെ മേലെ പറന്നുയരുന്ന മതത്തെയും ജാതിയേയും മുന്നില്‍ കണ്ടുകൊണ്ടാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരി ച്ചത്.

ഒരു സഭാവിശ്വാസിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ആ സഭയിലെ അംഗങ്ങളുടെ വോട്ട് മൊത്തമായും ചില്ലറയായും എടുക്കാമെന്ന് ചിന്തിച്ചത് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയുടെ നേതാവായിരുന്നെങ്കില്‍ അതില്‍ വലിയ അതിശയോക്തി അധികമുണ്ടാകില്ലായിരുന്നു. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇത് ചെ യ്തിരിക്കുന്നതെന്ന് ഏറെ രസകരമാണ്.

ഇതിനു മുന്‍പ് ആറന്മുളയിലും ചെങ്ങന്നൂരിലും ഈ തന്ത്രം വിജയിപ്പിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസമാണ് പത്തനംതിട്ടയിലും സമുദായ മര്‍മ്മം നോക്കാന്‍ പ്രേരിപ്പിച്ച ഘടകം. ആറന്മുളയില്‍ രഹസ്യമായിട്ടും ചെങ്ങന്നൂരില്‍ പരസ്യമായിട്ടും വോട്ട് ലക്ഷ്യമാക്കി വാഗ്ദാന പ്രഖ്യാപനത്തില്‍ കൂടി ഒരു സഭാംഗങ്ങളെ ഇടതുപക്ഷത്തിന് അനുകൂലമാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 34ലെ ഭരണഘടന അംഗീകരിച്ച് സുപ്രീംകോടതി വിധി നടപ്പാക്കിത്തരാം എന്നതായിരുന്നു ആ വാഗ്ദാനം. ഭരണവും പോലീസും കൈ യ്യിലുള്ളപ്പോള്‍ അത് നടപ്പാക്കാന്‍ കഴിയുമെന്ന വിശ്വാസം അംഗങ്ങളില്‍ ഉണ്ടാക്കാനും അത് തങ്ങള്‍ക്ക് അനുകൂലമാക്കാനും യാതൊരു പ്രയാസവു മില്ലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാളിതുവരെയായിട്ടും സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്നു മാത്രമല്ല വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിധിയില്‍ക്കൂടി പള്ളി പിടിച്ചെടുക്കാന്‍ പോയ സഭാംഗങ്ങളെ പോലീസ് പിടലിക്ക് പിടിച്ച് പുറത്താക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരമൊന്നുമുണ്ടായില്ലെന്നു മാത്രമല്ല പലയിടത്തും പ്രശ്‌നങ്ങള്‍ കൂടുകയും സഭാംഗങ്ങള്‍ക്ക്‌നേരെ പോലീസ് നടപടി യുണ്ടാകുകയും ചെയ്തു. ഈ അവസരങ്ങളിലൊക്കെ വോട്ടു വാങ്ങി വിജയിച്ചവരൊന്നും തിരിഞ്ഞു നോക്കുകയോ അതിനെതിരെ ശബ്ദിക്കുകയോ പോലുമില്ലെന്നതാണ് സഭാംഗങ്ങളുടെ ഇടയിലെ ആക്ഷേപം. സഭാ നേതൃത്വം പോലും അത് തുറന്നു സമ്മതിച്ചുകൊണ്ട് രംഗത്തു വന്നത്

സഭയിലെ മെത്രാന്മാര്‍ക്ക് നേരെപോലും ആക്രമണമുണ്ടായപ്പോള്‍ സഭാംഗം കൂടിയായ ജനപ്ര തിനിധി മൗനം പാലിച്ചതും മറ്റൊരു കാരണമാണ്. നിയമസഭയില്‍പ്പോലും സര്‍ക്കാര്‍ സഭയോട് നീതി കാട്ടാത്തതില്‍ ഒരു വാക്ക് പോലും ഉച്ചരിക്കാന്‍ കഴിയാത്തത്ര മൗനതയായിരുന്നു കാട്ടിയതെന്നതാണ് ഒരു ആക്ഷേപം. തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങളെല്ലാം വോട്ട് ലക്ഷ്യം വച്ചുള്ളതു മാത്രമാണെന്ന് ചിന്തിക്കാന്‍ ഇന്ന് സഭാംഗങ്ങള്‍ തുടങ്ങിയി രിക്കുന്നുയെന്നു വേണം സഭാ നേതൃത്വത്തിന്റെ തുറന്നു പറച്ചിലില്‍ കൂടി വ്യക്തമാകുന്നത്.

ആന്റോ ആന്റണി വികസനം നടത്തിയിട്ടില്ലായെന്ന് ഉയര്‍ത്തിക്കാട്ടിയുള്ള പ്രവര്‍ത്തനം നടത്തുന്നത് അതിന്റെ ഭാഗമായിട്ടാണെന്ന് വിലയിരുത്തുമ്പോള്‍ അദ്ദേഹം നിയോജകമണ്ഡലത്തില്‍ നടത്തിയ വികസനത്തിന്റെ പട്ടിക തന്നെയാണ് യു.ഡി.എഫ്. പുറത്തു കൊണ്ടുവരുന്നത്. എം. പി. മാരില്‍ ഏറ്റവും കൂടുതല്‍ വികസനം തന്റെ മണ്ഡലത്തില്‍ നടത്തിയ പാര്‍ലമെന്റിലെ രേഖകളും അത് തുറന്നു കാട്ടുന്ന പത്രവാര്‍ത്തകളുമായി തടയിടാന്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം നടത്തുന്നു. ഇതിനെ ഖണ്ഡിക്കാന്‍ ഇടതു പക്ഷത്തിനായില്ലെന്നു മാത്രമല്ല ഇത് കള്ളമാണെന്ന് വരുത്താനും കഴിയില്ല. കാരണം രേഖകളും പത്രവാര്‍ത്തയും സത്യസന്ധമായതുകൊണ്ട്.

ജില്ലയിലെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് തുടക്കത്തിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മറന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് ആന്റോ ആന്റണിക്ക് അനുകൂ ലമാണ്. ഇന്ത്യ മുഴുവനും രാഹുല്‍ തരംഗമുണ്ടെന്നും കോണ്‍ഗ്രസ്സ് അധികാരത്തിലെത്തു മെന്നുമുള്ള പൊതു അഭിപ്രായവും ആന്റോ ആന്റ ണിക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ്. കരുതുന്നു. രാഹുല്‍ഗാന്ധി അധികാരത്തില്‍ എത്തിയാല്‍ ഹാട്രിക് വിജയം നേടി വരുന്ന ആന്റോ ആന്റണിയെ അധികാരത്തിനൊപ്പം കൂട്ടിയാല്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ആദ്യത്തെ കേന്ദ്രമന്ത്രിയെന്ന പരിവേഷവും വികസനത്തിന് ഒരു പുതിയ മുഖവുമാകുമെന്നതിന് സംശയമില്ല.

അതിലൊക്കെ ഉപരി അദ്ദേഹം നാട്യങ്ങളില്ലാത്ത ജനനേതാവാണെന്നത് തന്നെയാണ്. അഴിമതി ആരോപണങ്ങളോ മറ്റ് ഏതെങ്കിലുമാരോപ ണങ്ങളോ ഈ പത്ത് വര്‍ഷത്തിനുള്ളില്‍ ആന്റോ ആന്റണിയെന്ന ലോകസഭാംഗത്തി ന്റെ പേരില്‍ ഉണ്ടായിട്ടില്ലായെന്നത് എതിരാളികള്‍ പോലും അംഗീകരിക്കുന്ന ഒരു വസ്തു തയാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ആന്റോ ആന്റണി യുടെ മേല്‍ കാര്യമായ ആരോപണങ്ങള്‍ ഒന്നും തന്നെ ആരോപിക്കാനില്ല. മണ്ഡലത്തില്‍ എത്തിയിട്ടില്ല. വികസനം യാതൊന്നുമില്ലായെന്നു തുടങ്ങി ചില മുട്ടാ തര്‍ക്കങ്ങള്‍ മാത്രമെ അദ്ദേഹത്തിനെതിരെ നിരത്താനുള്ളു.

മറ്റൊരു എതിര്‍സ്ഥാനാര്‍ത്ഥി കൂടിയായ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയോ ആ പാര്‍ട്ടിയോ പോലും ആന്റോ ആന്റണിക്ക് എതിരെ ഏതെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലാത്തതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മണ്ഡലത്തില്‍ മകിച്ചതാണെന്നതിനുള്ള തെളിവാണ്. ബി.ജെ.പി. സ്ഥാ നാര്‍ത്ഥി ശബരിമലയും ദേശീയ രാഷ്ട്രീയവും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണെങ്കില്‍ പോലും ആന്റോ ആന്റണിക്ക് എതിരെ യാതൊരു ആരോപണങ്ങള്‍ ഉന്നയിക്കാത്തത് അദ്ദേഹത്തന്റെ വ്യക്തിപ്രഭാവവും സംശുദ്ധമായ പ്രവര്‍ത്തനവും കൊണ്ടുതന്നെയാണ്. കേരളത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളില്‍ ആരോപണങ്ങള്‍ കാര്യമായി ഉന്നയിക്കാന്‍ എതിരാളികള്‍ക്കു പോലും കഴിയാത്തത് യു.ഡി. എഫിന് അനുകൂലമായ ഒരു ഘടകം. അതിലൊക്കെ ഉപരി അദ്ദേഹം മത്സ രരംഗത്ത് വന്നത് ഒരു മതത്തി ന്റെയോ സമുദായത്തിന്റെയോ വോട്ടുവാങ്ങാന്‍ വേണ്ടിയോ സമുദായ സ്പര്‍ദ്ദയിളക്കിവിട്ട് വോട്ടു നേടാനോ പാതിരാത്രി യില്‍ നവോത്ഥാനം നടത്തിയതിന്റെ വീമ്പിളക്കിക്കൊണ്ട് വോട്ടു ലക്ഷ്യം വച്ചുകൊണ്ട് മത്സരിക്കാനോ വന്നതല്ല. മറിച്ച് ജനാധിപത്യത്തെ വീണ്ടും ഭാരത മണ്ണില്‍ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് കരുത്തേകാനാണ്. കരുത്തുറ്റ ജനാധിപത്യ സംവി ധാനത്തെ തകര്‍ത്തവരെ തകര്‍ ത്തെറിഞ്ഞ് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്സ് എന്ന് ഇന്ന് ജനങ്ങള്‍ തിരിച്ചറി യുമ്പോള്‍ ആന്റോ ആന്റണി അതിന്റെ ഭാഗമാകാന്‍ കഴിയണം. നിരോധനങ്ങളും നിയ മങ്ങളും അടിച്ചേല്‍പ്പിച്ച് ജന ങ്ങളെ അടിമകളാക്കുന്നവര്‍ക്കു മുന്നില്‍ ജനങ്ങള്‍ക്ക് താങ്ങാകുന്ന പ്രസ്ഥാനമായി ഇന്ത്യന്‍ മണ്ണില്‍ വീണ്ടും പടര്‍ന്നു പന്തലിക്കാന്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന് കഴിയണമെന്നുണ്ടെങ്കില്‍ ആന്റോ ആന്റണി വിജയിക്കേണ്ടതാ യിട്ടുണ്ട്.

പാര്‍ലമെന്റില്‍ ആള്‍ ബലം കൂട്ടി ദേശീയ പ്രസ്ഥാനമായി മാറാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വലുതാണ് ദേശം ശക്തി പ്രാപിക്കുന്നത്. ആ തിരിച്ചറിവ് ജനങ്ങളില്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നുയെന്നതാണ് യു.ഡി. എഫിന് അനുകൂലമായ ഒരു ഘടകം. അത് വോട്ടായി മാറാന്‍ ആന്റോ ആന്റണി ഹാട്രിക് വിജയം നേടും. ജയിച്ച് ചെന്നാലും തോല്പിച്ച സ്ഥാനാര്‍ത്ഥിയുടെ നേതാവിനെ തന്നെ പിന്താങ്ങേണ്ട അവസ്ഥയാണ് ഉണ്ടാകുന്നതെങ്കില്‍ പിന്നെന്തിന് ആ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. തന്റെ നേതാവിനെയല്ല താന്‍ പരാജയപ്പെടുത്തിയ എതിരാളിയുടെ നേതാവിനെയാണ് പാര്‍ലമെന്റില്‍ താന്‍ നേതാവായി ഉയര്‍ത്തേണ്ടതെന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഏറ്റക്കുറച്ചില്‍ കാണും. എന്നാല്‍ ആന്റോ ആന്റണിക്ക് പറയാം ഞാന്‍ ജയിച്ചു പോകുമ്പോള്‍ തന്റെ നേതാവിനു വേണ്ടിയാണു കൈ പൊക്കുന്നതെന്ന്‌.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top