വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ന്യൂജേഴ്‌സിയില്‍ ആശംസകളുമായി ഗ്ലോബല്‍, റീജിയന്‍ നേതാക്കള്‍

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിച്ചിരിക്കുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്ന്
ന്യൂജേഴ്‌സിയിലെ പ്രസിദ്ധമായ Mettuchen സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അങ്കണത്തില്‍ അരങ്ങേറും

ഉച്ച കഴിഞ്ഞു ഒരു മണി മുതല്‍ ഏഴു മണി വരെയാണ് പന്ത്രണ്ടു ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്

പതിനാലു വയസ്സ് മുതല്‍ ഇരുപത്തിയഞ്ചു വയസു വരെയുള്ള കായികപ്രതിഭകള്‍ അണിനിരക്കുന്ന ഈ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് കായികപ്രേമികള്‍ക്കു പ്രത്യേകിച്ച് കേരളത്തില്‍ വേരുകളുള്ള യുവ കായിക വിസ്മയങ്ങളുടെ ഉജ്വല പ്രകടനങ്ങള്‍ കാണുവാനുള്ള വേദിയാണൊരുക്കുന്നത്.

ടൂര്‍ണമെന്റ് വിജയിക്കള്‍ക്കായി ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും, പുരസ്‌കാരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് .

ടൂര്‍ണമെന്റിന് ഭാവുകങ്ങളും , പ്രത്യേകിച്ച് വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും, യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍, ന്യൂജഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ , പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളി എന്നിവര്‍ക്കുള്ള ആശംകളുമായി നിരവധി വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍, റീജിയന്‍ നേതാക്കള്‍ രംഗത്തെത്തി

വീഡിയോ സന്ദേശത്തിലൂടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ എ വി അനൂപ് , ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ജോണി കുരുവിള , ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ ശ്രീ സി യു മത്തായി , ഫൗണ്ടിങ് മെമ്പറും മുന്‍ ഗ്ലോബല്‍ പ്രസിഡന്റ്‌റുമായ ശ്രീ അലക്‌സ് കോശി വിളനിലം, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് ശ്രീ രാജേഷ് ജോണി, അമേരിക്ക റീജിയന്‍ യൂത്ത് ഫോറം പ്രസിഡന്റ് ശ്രീ മാത്യു മുണ്ടക്കല്‍ എന്നിവര്‍ യുവജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇത്തരം വേള്‍ഡ് മലയാളീ കൗണ്‍സില്‍ ന്യൂജഴ്‌സി പ്രൊവിന്‍സ് സംരംഭങ്ങളെ അനുമോദിക്കുകയും ടൂര്‍ണമെന്റിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു

ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ശ്രീ തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയന്‍) ശ്രീ എസ് കെ ചെറിയാന്‍ , അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി സി മാത്യു , അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ ജെയിംസ് കൂടല്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോര്‍ജ് ജേക്കബ്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ശ്രീ സോമന്‍ ജോണ്‍ തോമസ് എന്നിവരും ടൂര്‍ണമെന്റ്‌റിനു എല്ലാ വിധ വിജയാശംസകളും നേര്‍ന്നു സന്ദേശം അയച്ചു

ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സേര്‍സ് Healthy Smiles Dental care Metuchen, ശ്രീ ദിലീപ് വര്‍ഗീസ് , Santhigram Wellness Kerala Ayurveda, വിശ്വാസ് ഫുഡ്‌സ് ,Muthoot Fin Serve USA, Riya Travels, MSB Builders, SD Capital, MBN foundation, Prompt Reatly and Mortgage ശ്രീ എസ് കെ ചെറിയാന്‍, Publict rust Reatly, ശ്രീ അനിയന്‍ ജോര്‍ജ് . ശ്രീ ജിബി തോമസ്, ശ്രീ പോള്‍ കറുകപ്പിള്ളി എന്നിവരാണ് .

ന്യൂജേഴ്‌സി പ്രൊവിന്‍സ് യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളി എന്നിവര്‍ എല്ലാ സാംസ്‌കാരിക,സാമൂഹിക, സംഘടന നേതാക്കളെ ടൂര്‍ണമെന്റിലേക്കു സ്വാഗതം ചെയ്തു

എം സി സേവ്യര്‍ ടൂര്‍ണമെന്റ് ഡയറക്ടറും , സാബു ജോസഫ് ടൂര്‍ണമെന്റ് അഡ്വൈസറും ആയി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം പ്രവര്‍ത്തിച്ചു വരുന്നു.

getPhoto

Print Friendly, PDF & Email

Related News

Leave a Comment