രാഷ്ട്ര സംരക്ഷണത്തിന് ഐക്യപ്പെടുക: ശ്രീജ നെയ്യാറ്റിന്‍കര

alathoor
വെല്‍ഫെയര്‍ പാര്‍ട്ടി ആലത്തൂര്‍ ലോക്സഭ മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്യുന്നു

ആലത്തൂര്‍: രാജ്യം അഭിമുഖീകരിക്കുന്നത് രാജ്യത്തെ സംഘ്പരിവാറില്‍ നിന്നും സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനുള്ള തെരഞ്ഞെടുപ്പാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര അഭിപ്രായപ്പെട്ടു. സംഘ്പരിവാറിനെ പുറത്താക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ആലത്തൂര്‍ ദേശീയ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണം നടത്തിയ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെയും, മതേതര ബോധ്യങ്ങളേയും, ഭരണഘടനാ സ്ഥാപനങ്ങളേയും തകര്‍ത്തിരിക്കുന്നു. ആഗതമായ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ സംഘ് പരിവാറിനെതിരെ ഇന്ത്യന്‍ ജനത ഐക്യപ്പെടണമെന്നും അവര്‍ ആഹ്വാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.സി. നാസര്‍ അധ്യക്ഷത വഹിച്ചു. ആലത്തൂര്‍ ലോക്സഭാ മണ്ഡലം UDF സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് മുഖ്യാഥിതിയായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജിത്ത് കൊല്ലങ്കോട്, ഫ്രട്ടേണിറ്റി ദേശീയ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജില്ലാ ട്രഷറര്‍ എ. ഉസ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ്
പി. ലുഖ്മാനുല്‍ ഹഖീം, ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വീനർ ഹംസ എളനാട്, പഞ്ചായത്ത് മെംബര്‍ റംല ഉസ്മാന്‍, പ്രോഗ്രാം കണ്‍വീനര്‍ ഷരീഫ് പള്ളത്ത്, UDF ആലത്തൂര്‍ മണ്ഡലം കണ്‍വീനര്‍ കനകാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment