Flash News

ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാന പെരുന്നാള്‍

April 16, 2019 , ജോസ് മാളേയ്ക്കല്‍

D60_0110ഫിലഡല്‍ഫിയ: യേശു തന്‍റെ പരസ്യജീവിതത്തിനു വിരാമം കുറിച്ചുകൊണ്ട് നടത്തിയ ജറുസലേം രാജകീയ പ്രവേശനത്തിന്‍റെ ഓര്‍മ്മ പുതുക്കി ഏപ്രില്‍ 14 ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ഫിലഡല്‍ഫിയ സെ. തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയും ഓശാനത്തിരുനാള്‍ ആചരിച്ചു. കഴുതപ്പുറത്തേന്തി വിനയാന്വീതനായി വിജയശ്രീലാളിതനായ രാജാവിനെപ്പോലെ അനുയായികളുടെ ഓശാന ഗീതങ്ങളും, വരവേല്‍‌പ്പുകളും, ഒലിവു മരക്കൊമ്പുകള്‍ വീശിയുള്ള ജയ് വിളികളും ഏറ്റുവാങ്ങിയുള്ള ജറുസലം പട്ടണ പ്രവേശനം യേശുവിന്‍റെ 33 വര്‍ഷത്തെ പരസ്യ ജീവിതത്തിനു അന്ത്യം കുറിക്കുകയും, വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക് ചിക്കാഗൊ സെ. തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികനും, ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും, സബ്ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ് സഹകാര്‍മ്മികരുമായി ഓശാനപ്പെരുനാളിന്‍റെ തിരുക്കര്‍മ്മങ്ങള്‍ നടന്നു. കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുകൊണ്ട് പള്ളിക്കു വെളിയിലൂടെയുള്ള പ്രദക്ഷിണം, “വാതിലുകളെ തുറക്കുവിന്‍” എന്നുല്‍ഘോഷിച്ചുകൊണ്ടു പ്രധാന ദേവാലയ കവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശം, വിശുദ്ധ കുര്‍ബാന എന്നിവയായിരുന്നു യേശുനാഥന്‍റെ രാജകീയ ജറുസലം പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാനപ്പെരുന്നാളിന്‍റെ ചടങ്ങുകള്‍. ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാന ഗീതങ്ങള്‍ ഈണത്തില്‍ പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു.

ആശീര്‍വദിച്ചു നല്‍കിയ കുരുത്തോലകള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, “വാതിലുകളെ തുറക്കുവിന്‍” എന്നുല്‍ഘോഷിച്ചുകൊണ്ടു പ്രധാന ദേവാലയ കവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനും കാര്‍മ്മികര്‍ക്കൊപ്പം കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു.

തിരുക്കര്‍മ്മങ്ങളെതുടര്‍ന്ന് വിവിധ കുടുംബ കൂട്ടായ്മകള്‍ തയാറാക്കിയ പരമ്പരാഗത കൊഴുക്കട്ട നേര്‍ച്ച വിതരണം നടന്നു.
ക്രിസ്തുനാഥന്‍റെ പീഡാസഹനവും, കുരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അനുസ്മരിക്കുന്ന പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍.

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം ഏഴുമണി വിശുദ്ധ കുര്‍ബാന, കുരിശിന്‍റെ വഴി. 7 മുതല്‍ 8 വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

പെസഹാ വ്യാഴം: രാവിലെ ഒമ്പതു മണി മുതല്‍ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെസഹാ അപ്പം തയാറാക്കല്‍.

വൈകുന്നേരം ഏഴുമണിമുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. പെസഹാ അപ്പം പങ്കുവക്കല്‍. ഒരുമണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന.

ദുഃഖവെള്ളി: രാവിലെ ഒമ്പതര മുതല്‍ പീഡാനുഭവശൂശ്രൂഷ (മലയാളം), ഭക്തിപൂര്‍വമുള്ള കുരിശിന്‍റെ വഴി, കുരിശുവണക്കം, ഡിവൈന്‍ മേഴ്സി നൊവേന, ഒരുനേര ഭക്ഷണം. നീന്തു നേര്‍ച്ച

ഉച്ചകഴിഞ്ഞ് നാലുമണി മുതല്‍ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പാനവായന.

6 മണിമുതല്‍ ഇംഗ്ലീഷിലുള്ള പീഡാനുഭവശുശ്രൂഷയും യുവജനങ്ങളും, മതബോധനസ്കൂള്‍ കുട്ടികളും അവതരിപ്പിക്കുന്ന കുരിശിന്‍റെ വഴിയുടെ മനോഹരമായ ദൃശ്യാവിഷ്കരണവും.

ദുഃഖശനി: രാവിലെ ഒമ്പതു മണി പുത്തന്‍ വെള്ളം, പുതിയ തിരി വെഞ്ചരിപ്പ്, ജ്ഞാനസ്നാനവൃത നവീകരണം, കുര്‍ബാനയും മാതാവിന്‍റെ നോവേനയും. തുടര്‍ന്ന് 10:30 നു കുട്ടികള്‍ക്കുള്ള ഈസ്റ്റര്‍ എഗ് ഹണ്ട് മല്‍സരം.

ഈസ്റ്റര്‍ വിജില്‍ സര്‍വീസ്: ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതല്‍ ഉയിര്‍പ്പു തിരുനാളിന്‍റെ ചടങ്ങുകള്‍, മെഴുകുതിരി പ്രദക്ഷിണം, കുര്‍ബാന.

ഉയിര്‍പ്പു ഞായര്‍: രാവിലെ ഒമ്പതരക്കു വിശുദ്ധ കുര്‍ബാന.

ഫോട്ടോ: ജോസ് തോമസ്

D60_0113 D60_0128 D60_0153 D60_0158D60_0132 D60_0150

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top