Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍, ന്യൂജേഴ്സി പ്രൊവിന്‍സ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റില്‍ കേരള ബ്ലാസ്റ്റേഴ്സ് ജേതാക്കള്‍

April 17, 2019 , ജിനേഷ് തമ്പി

BT2ന്യൂജേഴ്സി : വേള്‍ഡ് മലയാളി കൗണ്‍സില്‍, ന്യൂജേഴ്സി പ്രൊവിന്‍സ് യൂത്ത് ഫോറം സംഘടിപ്പിച്ച ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റില്‍, ന്യൂജേഴ്സിയില്‍ നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം ജേതാക്കളായി.

ന്യൂജേഴ്സി, ന്യൂയോര്‍ക്, ഫിലഡല്‍ഫിയ എന്നീ മേഖലകളിലെ നിരവധി മുന്‍നിര ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റ്റിന്റെ ഫൈനലില്‍ ആവേശഭരിതമായ, ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ടീം WS ന്യൂജേഴ്സിയെ മറികടന്നാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയകിരീടം ചൂടിയത്.

ക്യാപ്റ്റന്‍ കെവിന്‍ ജോര്‍ജ് നയിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീം ടൂര്‍ണമെന്‍റ്റില്‍ ആദ്യന്തം ഉജ്വലപ്രകടനമാണ് പുറത്തെടുത്തത്. ഉശിരന്‍ ഷൂട്ടിങ്ങും, തകര്‍പ്പന്‍ പാസ്സുകളും, മിന്നുന്ന മാര്‍ക്കിങ്ങുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം കളം നിറഞ്ഞു കളിച്ചപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍, ന്യൂജേഴ്സി പ്രൊവിന്‍സ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റില്‍ വിജയം അവരുടേതായി.

കായിക പ്രേമികള്‍ക്കു പ്രത്യേകിച്ച് ബാസ്കറ്റ്ബോള്‍ ആരാധകര്‍ക്ക്, കളിയുടെ ആവേശവും, സൗന്ദര്യവും നിറഞ്ഞാടിയ, ടെക്നിക്കല്‍ മികവും പോരാട്ട വീര്യവും മുറ്റി നിന്ന ടൂര്‍ണമെന്‍റ് ന്യൂജേഴ്സിയിലെ പ്രസിദ്ധമായ Metuchen സ്പോര്‍ട്സ് കോംപ്ലക്സ് അങ്കണത്തിലാണ് അരങ്ങേറിയത്.

സെയ്ന്റ് സ്റ്റീഫന്‍സ് knights ന്യൂജേഴ്സി, mamblies ന്യൂജേഴ്സി, സ്റ്റാറ്റന്‍ ഐലന്‍ഡ് ന്യൂയോര്‍ക്, സെയ്ന്റ് സ്റ്റീഫന്‍സ് മിഡ്‌ലാന്‍ഡ് പാര്‍ക്ക് ചര്‍ച്ച് ന്യൂജേഴ്സി, ടീം WS ന്യൂജേഴ്സി, NJ കാതോലിക്സ് ന്യൂജേഴ്സി, ലോങ്ങ് ഐലന്‍ഡ് സ്പാര്‍ട്ടന്‍സ് ന്യൂയോര്‍ക്, കേരള ബ്ലാസ്റ്റേഴ്സ് ന്യൂജേഴ്സി, Hustle ഫിലാഡല്‍ഫിയ, somerset syros ന്യൂജേഴ്സി, Baahuballers ന്യൂജേഴ്സി, BBB ന്യൂയോര്‍ക് എന്നീ പ്രമുഖ പന്ത്രണ്ടു ടീമുകളാണ് ട്രോഫിക്കായി മത്സരിച്ചത്.

നോയല്‍ ഷാജി എംവിപി പ്ലെയര്‍ പുരസ്കാരത്തിന് അര്‍ഹനായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ്, ടീം WS ന്യൂജേഴ്സി, Hustle ഫിലാഡല്‍ഫിയ എന്നീ ടീമുകള്‍ യഥാക്രമം ഒന്ന്, രണ്ടു, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ടൂര്‍ണമെന്‍റ് വിജയികള്‍ക്കായി ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും പുരസ്കാരങ്ങളും WMC ഗ്ലോബല്‍, റീജിയന്‍, ന്യൂജേഴ്സി പ്രൊവിന്‍സ് ഭാരവാഹികള്‍ സമ്മാനിച്ചു.

അമേരിക്കയിലെ വളര്‍ന്നുവരുന്ന നമ്മുടെ യുവ തലമുറയുടെ സാമൂഹിക, സാംസ്കാരിക ഉന്നമനത്തിനും, അവര്‍ക്കു വേണ്ടി കൂടുതല്‍ വൈവിധ്യമാര്‍ന്ന കൂട്ടായ്മകള്‍ക്ക് വേദി ഒരുക്കി ഉപകാരപ്രദമായ ക്ഷേമപദ്ധതികളും പരിപാടികളും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന WMC യൂത്ത് ഫോറം പ്രസിഡന്‍റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍ എന്നിവര്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് വിജയകരമായി സംഘടിപ്പിച്ചതില്‍ അഭിമാനവും സന്തോഷവും രേഖപ്പെടുത്തി. യൂത്ത് ഫോറം വരും നാളുകളില്‍ കൂടുതല്‍ പരിപാടികളുമായി രംഗത്ത് വരുമെന്നും അവര്‍ അറിയിച്ചു.

BT9അതുജ്വല സംഘടനാ പാടവത്തിന്റെ മികവിലൂടെ തികച്ചും പ്രൊഫഷണല്‍ ആയി യൂത്ത് ഫോറം ഈ കായിക മാമാങ്കത്തിനെ വിജയവീഥിയില്‍ എത്തിച്ചതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്‍റ് പിന്‍റോ കണ്ണമ്പിള്ളി എന്നിവര്‍ യൂത്ത് ഫോറത്തിനെ അഭിനന്ദിക്കുകയും, ന്യൂജഴ്സി എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ള നന്ദി അറിയിക്കുകയും ചെയ്തു.

WMC ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് (അമേരിക്ക റീജിയന്‍ ) എസ് കെ ചെറിയാന്‍ , അമേരിക്ക റീജിയന്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍, ന്യൂജഴ്സി പ്രൊവിന്‍സ് അഡ്വൈസറി ചെയര്‍മാന്‍ ഡോ ജോര്‍ജ് ജേക്കബ്, IPCNA പ്രസിഡന്‍റ് മധു രാജന്‍ , മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, Kanj പ്രസിഡന്‍റ് ജയന്‍ ജോസഫ്, മുന്‍ WMC ന്യൂജേഴ്സി പ്രൊവിന്‍സ് സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ജെയിംസ് ജോര്‍ജ്, ജയ് കുളമ്പില്‍, അജിത് ഹരിഹരന്‍, ബിജു ജോര്‍ജ് കൊമ്പശേരില്‍, രഞ്ജിത് പിള്ള, നീന സുധീര്‍ എന്നിവരുള്‍പ്പെടെ അനേകം സാംസ്കാരിക, സംഘടനാ നേതാക്കള്‍ ടൂര്‍ണമെന്‍റ്റില്‍ പങ്കെടുത്തു.

യുവജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇത്തരം സംരംഭങ്ങളെ അനുമോദിച്ചുകൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ എ വി അനൂപ്, ഗ്ലോബല്‍ പ്രസിഡന്‍റ് ജോണി കുരുവിള, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി യു മത്തായി , ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് തോമസ് മൊട്ടക്കല്‍, ഫൗണ്ടിങ് മെമ്പറും മുന്‍ ഗ്ലോബല്‍ പ്രസിഡന്റുമായ അലക്സ് കോശി വിളനിലം, ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് (അമേരിക്ക റീജിയന്‍) എസ് കെ ചെറിയാന്‍, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്‍റ് രാജേഷ് ജോണി, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു , അമേരിക്ക റീജിയന്‍ പ്രസിഡന്‍റ് ജെയിംസ് കൂടല്‍, അമേരിക്ക റീജിയന്‍ യൂത്ത് ഫോറം പ്രസിഡന്‍റ് മാത്യു മുണ്ടക്കല്‍, ന്യൂജേഴ്സി പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോര്‍ജ് ജേക്കബ്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സോമന്‍ ജോണ്‍ തോമസ് എിവര്‍ സന്ദേശം അയച്ചു.

BT1ന്യൂജേഴ്സി പ്രൊവിന്‍സ് യൂത്ത് ഫോറം പ്രസിഡന്‍റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍, ജോയിന്‍റ് സെക്രട്ടറി രവി കുമാര്‍ എന്നിവരോടൊപ്പം ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്‍റ് പിന്‍റോ കണ്ണമ്പിള്ളില്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ശ്രീകുമാര്‍, സെക്രട്ടറി വിദ്യ കിഷോര്‍, ട്രഷറര്‍ ശോഭ ജേക്കബ് , വൈസ് പ്രസിഡന്‍റ് ജിനേഷ് തമ്പി, വൈസ് പ്രസിഡന്‍റ് ഫിലിപ്പ് മാരേട്ട്, ജോയിന്‍റ് സെക്രട്ടറി മിനി ചെറിയാന്‍, കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് രാജന്‍ ചീരന്‍, കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ജേക്കബ് ജോസഫ്, വനിതാ ഫോറം പ്രസിഡന്‍റ് ഡോ ഷൈനി രാജു, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യന്‍, ഹെല്‍ത്ത് ഫോറം പ്രസിഡന്‍റ് ഡോ ഷിറാസ് യുസഫ്, ചാരിറ്റി ഫോറം പ്രസിഡന്‍റ് സോബിന്‍ ചാക്കോ, ചാരിറ്റി ഫോറം സെക്രട്ടറി ജിനു അലക്സ്, പ്രവാസി ഫോറം പ്രസിഡന്‍റ് സഞ്ജീവ് കുമാര്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോര്‍ജ് ജേക്കബ്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സോമന്‍ ജോണ്‍ തോമസ്, ഡോ സോഫി വില്‍സന്‍ എിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

ഡോ സോഫി വില്‍സണ്‍ , ഡോ ഷിറാസ് യൂസഫ്, ജെയിംസ് ജോര്‍ജ് എന്നിവര്‍ മെഡിക്കല്‍ ടീമിന് നേതൃത്വം കൊടുത്തപ്പോള്‍ സൗണ്ട് സിസ്റ്റം ജേക്കബ് ജോസഫ്, ഭക്ഷണ സൗകര്യങ്ങള്‍ റോയല്‍ ഇന്ത്യ കാറ്ററേഴ്സ് ടൂര്‍ണമെന്‍ററിനായി ഒരുക്കി.

ഏഷ്യനെറ്റ് ടിവിക്കു വേണ്ടി ഷിജോ പൗലോസ്, ഫ്ലവേഴ്സ് ടിവി പ്രതിനിധികള്‍ മഹേഷ് കുമാര്‍, രാജന്‍ ചീരന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. എം സി സേവ്യര്‍ ടൂര്‍ണമെന്‍റ് ഡയറക്ടറും, സാബു ജോസഫ് ടൂര്‍ണമെന്‍റ് അഡ്വൈസറും ആയി സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ചു.

ടൂര്‍ണമെന്‍റിന്‍റെ പ്രധാന സ്പോണ്‍സേഴ്സ് Healthy Smiles Dental care Metuchen, ദിലീപ് വര്‍ഗീസ്, Santhigram Wellness Kerala Ayurveda, വിശ്വാസ് ഫുഡ്സ്, Muthoot Fin Serve USA, Public trust Reatly അനിയന്‍ ജോര്‍ജ്, ജിബി തോമസ്, Riya Travels, MSB Builders, SD Capital, MBN foundation, Prompt Reatly and Mortgage എസ് കെ ചെറിയാന്‍, പോള്‍ കറുകപ്പിള്ളി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top