തലൈവർ വന്തിട്ടേന്ന് സൊല്ല്

_99418474_85ec3a1b-3079-4a3d-952c-d4563667038fതലൈവർ പത്മവിഭൂഷൺ സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമോ? 2002-ൽ അദ്ദേഹത്തിന്റെ ‘ബാബ’ എന്ന ചലച്ചിത്രം ഇറങ്ങിയതിനു ശേഷം ആരാധകർ പരസ്പരം ചോദിക്കുന്നതാണിത്. എന്നാൽ ചില സന്ദർഭങ്ങളിൽ ചില പഞ്ച് ഡയലോഗുകൾ പറയുമെന്നല്ലാതെ പതിനേഴുവർഷമായിട്ടും ആർക്കും പിടികൊടുക്കാതെ കഴിയുകയാണ് വാദ്ധ്യാർ. ഇക്കാലയളവിൽ തമിഴിൽ നിന്ന് മാത്രമല്ല മറ്റുഭാഷകളിൽ നിന്നും താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങി. നിലവിലുളള പാര്‍ട്ടികളില്‍ അംഗത്വമെടുത്തും പുതിയ പാര്‍ട്ടി രൂപീകരിച്ചുമാണ് അവരെല്ലാം ശ്രദ്ധേയരായത്. ഏറ്റവും ഒടുവിൽ ഉലകനായകന്‍ കമല്‍ഹാസന്‍ ‘മക്കള്‍ നീതി മയ്യം’ രൂപീകരിച്ച് രാഷ്ട്രീയ പ്രവേശം നടത്തി ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കുകയും ചെയ്യുന്നു.

ഇപ്പോഴിതാ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം വീണ്ടും ചർച്ചയാവുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അദ്ദേഹം കൃത്യമായ പ്രസ്താവന നടത്തിയതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

Rajinikanth_and_Kamal_Haasan_at_audio_release_of_Shamitabh‘പേ’ട്ടയുടെ വന്‍ വിജയത്തിന് ശേഷം എ.ആര്‍ മുരുകദോസിന്റ ‘ദര്‍ബാറി’ല്‍ അഭിയിക്കുകയാണ് രജനികാന്ത് ഇപ്പോൾ . മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും അടുത്തിടെ പുറത്തുവന്നിരുന്നു.എന്നാൽ ‘ദര്‍ബാറി’ന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടയിലും വോട്ട് ചെയ്യാനായി തലൈവര്‍ സമയം കണ്ടെത്തി ചെന്നൈയിൽ പറന്നെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നത്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് തിരിച്ച് മുംബൈയിലെത്തിയ സമയത്തായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകർ അദ്ദേഹത്തെ കണ്ടത്. നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് എപ്രില്‍ 23 കഴിഞ്ഞാല്‍ അത് കൃത്യമായി അറിയാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

800px-thumbnailഎന്നാൽ തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉറപ്പായും മല്‍സരിക്കുമെന്ന രജനീകാന്തിന്റെ അടുത്ത മറുപടി കേട്ട് മാദ്ധ്യമപ്രവർത്തകർ ശരിക്കും ഞെട്ടി. ലോക്‌സഭയല്ല തമിഴ്‌നാട് നിയമസഭയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തൽ. (തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാവുകയാണ് തന്റെ ലക്ഷ്യമെന്ന് ഈയിടെ കമൽഹാസനും പറഞ്ഞിരുന്നു). തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും 18 നിയമസഭാ സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പുകളും പൂര്‍ത്തിയായ വേളയിലാണ് തലൈവരുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയം അപകടം പിടിച്ച കളിയാണെന്ന് ഒരിക്കൽ പറഞ്ഞ രജനീകാന്ത് ഇപ്പോൾ പറയുന്നത് താനിനിയും രാഷ്ട്രീയത്തിലിറങ്ങിയില്ലെങ്കിൽ ആ കുറ്റബോധം വേട്ടയാടുമെന്നാണ്.

ലോക്‌സഭാ ഇലക്ഷനില്‍ കുറേ മണ്ഡലങ്ങളില്‍ കമല്‍ഹാസന്റെ പാര്‍ട്ടി മല്‍സരിച്ചിട്ടുണ്ട്. കമല്‍ഹാസനു പിന്നാലെ രജനികാന്തും എത്തുകയാണെങ്കില്‍ തമിഴ്നാട് രാഷ്ട്രീയം മാറിമറിയുമെന്നുറപ്പാണ്. ഡി.എം.കെ -എ.ഡി.എം.കെ എന്നീ മുഖ്യപാർട്ടികളിൽ കേന്ദ്രീകരിച്ച് കറങ്ങുന്ന തമിഴ്നാട് രാഷ്ട്രീയം, പൊങ്കലിന് ചലച്ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ബോക്സോഫീസിൽ നടക്കുന്ന താരയുദ്ധങ്ങൾ പോലെയാകുമോ എന്ന് കണ്ടറിയാം. ഡി.എം.കെ – എ.ഡി.എം.കെ എന്നതിന് പകരം രജനി – കമൽ എന്നാവുമോ ഇനി തമിഴ് മക്കളുടെ മുദ്രാവാക്യം.

800px-Rajinikanth_at_the_Inauguration_of_MGR_Statue(1)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News