തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തിലാണ് നാടെങ്ങും. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പ്രചാരണത്തില്‍ മറ്റേത് സ്ഥാനാര്‍ത്ഥിയേക്കാളും ആവേശത്തിലാണ്. തന്റെ ആക്ഷന്‍ ഹീറോ ഇമേജുകൊണ്ട് തൃശൂരിലെ പോരാട്ടം കടുത്തതാക്കാനും സുരേഷ് ഗോപിക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രചാരണത്തിനിടയിലുള്ള ഒരു വീഡിയോയിലൂടെയാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്.
ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈവച്ച് കുഞ്ഞിനെ അനുഗ്രഹിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. യുവതിയുടെ ആവശ്യപ്രകാരമാണ് താരം ഇങ്ങനെ ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.
https://youtu.be/0poRHU3WwZU
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news