അശ്വതി: സേവനസാമര്‍ഥ്യത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. ശുഭചിന്തകളാല്‍ ആ ശ്വാസമുണ്ടാകും. കരാറുജോലിയില്‍ ഒപ്പുവെക്കും.
ഭരണി: ബന്ധുസഹായത്താല്‍ ആശ്വാസമുണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ അന്വേഷിക്കും. പൂര്‍വിക ജന്മഗൃഹത്തിലേക്ക് യാത്രപുറപ്പെടും.
കാര്‍ത്തിക: നീതിപൂര്‍വമുള്ള സീപനത്താല് സര്‍വകാര്യവിജയമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാകും.
രോഹിണി: ആഗ്രഹിച്ച ഗൃഹം മോഹവില കൊടുത്തു വാങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. മാതാവിന്റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും
മകയിരം: വിട്ടുവീഴ്ചാ മനോഭാവത്താല്‍ ദാമ്പത്യസൗഖ്യമുണ്ടാകും. അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും. യാത്രാക്ലേശം വര്‍ധിക്കും.
തിരുവാതിര: പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാന്‍ ദൂരയാത്രപുറപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വാത്മനാ സഹകരിക്കും.
പുണര്‍തം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. വിജ്ഞാനങ്ങള്‍ കൈമാറും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും.
പൂയം: ജന്മനാട്ടിലേക്ക് യാത്ര പുറപ്പെടും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പ്രതിസന്ധികള്‍ തരണം ചെയ്യും. നിന്ദാശീലം ഉപേക്ഷിക്കണം.
ആയില്യം: പരിചിതമായ മേഖലകളില്‍ പണം മുടക്കും. പുതിയ ഉദ്യോഗം ലഭിക്കും. പ്രവര്‍ത്തനക്ഷമതയും കാര്യനിര്‍വഹണശക്തിയും ഉത്സാഹവും ഉന്മേഷവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും.
മകം: പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കും. ആത്മസംതൃപ്തിയോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും.
പൂരം: ഉത്സാഹവും ഉന്മേഷവും കാര്യനിര്‍വഹണശക്തിയും ഉണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. അറിവുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും.
ഉത്രം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. സ്വയംഭരണാധികാരം ലഭിക്കും. പ്രവര്‍ത്തനമേഖലകള്‍ക്ക് ഉണര്‍വ് ഉണ്ടാകും.
അത്തം: സന്താനസൗഖ്യവും സര്‍വകാര്യവിജയവും പ്രതാപവും മനസന്തോഷവും ഉണ്ടാകും. ജന്മനാട്ടിലേക്ക് യാത്രപുറപ്പെടും. സാമ്പത്തിക നീക്കിയിരുപ്പ് ഉണ്ടാകും.
ചിത്ര: മാര്‍ഗതടസങ്ങള്‍ നീങ്ങും. പുതിയ തൊഴിലവസരം വന്നുചേരും. ആത്മവിശ്വാസത്തോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ചര്‍ച്ചകളില്‍ വിജയിക്കും.
ചോതി: ശുഭകര്‍മങ്ങള്‍ക്കു നന്നല്ല. കടം കൊടുക്കരുത്. നിസാരകാര്യങ്ങള്‍ക്കു പോലും കൂടുതല്‍ പ്രയത്നം വേണ്ടിവരും. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കരുത്.
വിശാഖം: പ്രതികാരപ്രവര്ത്തനങ്ങള് അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. യാത്രാക്ലേശം വര്‍ധിക്കും. ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവുകയില്ല.
അനിഴം: മുന്‍കോപം നിയന്ത്രിക്കണം. ദേഹാസ്വാസ്ഥ്യം വര്‍ധിക്കും. കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. അമിതവേഗത ഒഴിവാക്കണം.
തൃക്കേട്ട: ആഗ്രഹങ്ങള്‍ സഫലമാകും. അമിതവിശ്വാസം ഉപേക്ഷിക്കണം. വാഹന ഉപയോഗത്തില്‍ സൂക്ഷമത വേണം. ഓര്‍മശക്തി കുറയും.
മൂലം: ശുഭകര്‍മങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമല്ല. വീണ്ടുവിചാരമില്ലാതെ ഒന്നിലും ഇടപെടരുത്. നിസാരകാര്യങ്ങള്‍ക്കു പോലും തടസമനുഭവപ്പെടും.
പൂരാടം: സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. കീഴ്ജീവനക്കാരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കും. ഉത്സാഹവും കാര്യനിര്‍വഹണശക്തിയും ഉണ്ടാകും.
ഉത്രാടം: ഗുണദോഷമിശ്രഫലമാണ്. മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്നത് ഫലപ്രദമാകും. ദേവാലയദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും.
തിരുവോണം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. കാര്യനിര് വഹണശക്തി വര്‍ധിക്കും.
അവിട്ടം: വിജ്ഞാനം കൈമാറും. വ്യവസ്ഥകള്‍ പാലിക്കും. സന്ധിസംഭാഷണം വിജയിക്കും. മറന്നുപോയ കാര്യങ്ങള്‍ ഓര്‍മവരും.
ചതയം: കടം കൊടുക്കരുത്. മധ്യസ്ഥതക്കു പോകരുത്. വ്യവസ്ഥകളില്‍ വ്യതിചലിച്ചാല്‍ അബദ്ധം വന്നുചേരും. യാത്രാക്ലേശം വര്‍ധിക്കും.
പൂരോരുട്ടാതി: വിപരീതചിന്തകള്‍ ഉപേക്ഷിക്കണം. കടം കൊടുക്കരുത്, ജാമ്യം നില്‍ക്കരുത്. സ്വയംപര്യാപ്തത ആര്‍ജിക്കണം. അസുഖങ്ങള്‍ വര്‍ധിക്കും.
ഉത്രട്ടാതി: ദൂരത്തുതാമസിക്കുന്ന പുത്രപൗത്രാദികള്‍ ഹ്രസ്വകാലാവധിക്കു വന്നു ചേരും. പാരമ്പര്യപ്രവൃത്തികള്‍ തുടങ്ങിവെക്കും. അനുചിതപ്രവൃത്തികളില്‍ നിന്നും ആത്മാര്‍ഥസുഹൃത്തിനെ രക്ഷിക്കും.
രേവതി: പുതിയ പാഠ്യപദ്ധതിക്കു ചേരും. ദുരാഗ്രഹങ്ങള്‍ ഉപേക്ഷിക്കണം. ക്രയവിക്രയങ്ങളില്‍ ലാഭം കുറയും. അറിവുള്ളകാര്യങ്ങളാണെങ്കിലും മറവിയുണ്ടാകും.
Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.