Flash News

ഇന്നത്തെ നക്ഷത്ര ഫലം (ഏപ്രില്‍ 22, 2019)

April 22, 2019

29247-A-photo-rashifal-678x381അശ്വതി: പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കും. പാരമ്പര്യവിജ്ഞാനം പിന്‍തലമുറയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും.

ഭരണി: സുപ്രധാനങ്ങളായ കാര്യങ്ങള്‍ തീരുമാനത്തിലെത്തിക്കാന്‍ സാധിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ ശ്രധകേന്ദ്രീകരിക്കുന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാകും.

കാര്‍ത്തിക: അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനങ്ങള്‍ വന്നുചേരും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

രോഹിണി: പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസമു‌ണ്ടാകും. ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിര്‍ബന്ധിതനാകും അര്‍പ്പണ മനോഭാവം, ലക്ഷ്യബോധം, പ്രവര്‍ത്തനസന്നധത തുടങ്ങിയവ ലക്ഷ്യപ്രാപ്തി നേടാന്‍ ഉപകരിക്കും.

മകയിരം: വ്യക്തിപ്രഭാവത്താല്‍ ദുഷ്കീര്‍ത്തി നിഷ്പ്രഭമാകും. ഉപരിപഠനത്തിന് ഉദേശിച്ച വിഷയത്തിന് പ്രവേശനം ലഭിക്കും. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഫലപ്രദമായ അവസരങ്ങള്‍ വന്നുചേരും.

തിരുവാതിര: വ്യത്യസ്തമായ പ്രവര്‍ത്തനശൈലി അവലംബിക്കുന്നതിനാല്‍ അവിസ്മരണീയമായ നേട്ടം കൈവരും. നിരവധികാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കും. അഭിപ്രായസ്വാതന്ത്ര്യത്താല്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകും.

പുണര്‍തം: അശരണരായവര്‍ക്ക് ആശ്രയം നല്‍കുന്നതില്‍ ആത്മസംതൃപ്തി തോന്നും. മറ്റുളളവരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്താന്‍ സാധിക്കും.

പൂയ്യം: ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി ദുശീലങ്ങള്‍ ഉപേക്ഷിക്കും. വിസ്തൃതിയുളള ഗൃഹം വാങ്ങി ഗൃഹപ്രവേശനകര്‍മം നിര്‍വഹിക്കും. പ്രവര്‍ത്തനതലങ്ങള്‍ വിജയപഥത്തിലെത്തിക്കാന്‍ സാധിക്കും.

ആയില്യം: സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും ദുശീലങ്ങള്‍ ഒഴിവാക്കാന്‍ ഉള്‍പ്രേരണയുണ്ടാകും. ഉദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും.

മകം: കുടുംബാംഗങ്ങളോടൊപ്പം താമസിക്കാന്‍ ഉദ്യോഗമാറ്റമോ, തൊഴില്‍ക്രമീകരണമോ ഉണ്ടാകുന്നത് സ്വസ്ഥതക്കും സമാധാനത്തിനും വഴിയൊരുക്കും. മാതാപിതാ ക്കളുടെ അനുഗ്രഹാശിസുകളാല്‍ മാര്‍ഗതടസങ്ങള്‍ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും.

പൂരം: വിട്ടുമാറാത്ത അസുഖത്തിന് കൃത്യമായ ചികിത്സ ഫലിക്കും. മേലധികാരിയുടെ പ്രതിനിധിയായി ജോലി ചെയ്യേണ്ടതായിവരും. നീതിയുക്തമായ ഭരണം കാഴ്ചവെക്കുന്നതിനാല്‍ പൊതുജനപ്രീതി നേടും.

ഉത്രം: നിര്‍ണായക തീരുമാനങ്ങള്‍ക്ക് വിദഗ്ധമായ നിര്‍ദേശം വേണ്ടിവരും. ജന്മസിദ്ധ മായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം വന്നുചേരും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിക്ക് ചേരും.

അത്തം: സഹപ്രവര്‍ത്തകരുടെ ആത്മാര്‍ഥ സഹായസഹകരണങ്ങള്‍ മനസമാധാനത്തിന് വഴിയൊരുക്കും. ഉപരിപഠനത്തിന്‍റെ അന്തിമഭാഗമായ പദ്ധതി സമര്‍പ്പണത്തില്‍ അം ഗീകാരം ലഭിക്കും.

ചിത്ര: ആധ്യാത്മിക ആത്മീയജ്ഞാനത്താല്‍ വൈരാഗ്യബുധി ഉപേക്ഷിക്കും. സംയുക്തസംരംഭങ്ങളില്‍ നിന്നും പിന്മാറി സ്വന്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കലാകായിക മത്സരങ്ങളില്‍ വിജയിക്കും.

ചോതി: ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങള്‍ ലഭിക്കും. ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കുമായി സര്‍വാത്മനാ സഹകരിക്കും.

വിശാഖം: സ്വന്തം കാര്യങ്ങള്‍ ഉപേക്ഷിച്ച് പൊതുജന ആവശ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടതായി വരും. അര്‍ഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളില്‍ നിന്നും വന്നുചേരും.

അനിഴം: അസുലഭനിമിഷങ്ങള്‍ അനിര്‍വചനീയമാക്കാന്‍ അവസരമുണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.

തൃക്കേട്ട: ചെയ്യുന്ന കാര്യങ്ങളും ആശയവിനിമയങ്ങളും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാ യിത്തീരുന്നതിനാല്‍ ആശ്വാസമുണ്ടാകും. യാത്രക്ലേശവും ഭരണചുമതലയും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

മൂലം: സജീവസാന്നിധ്യത്താലും കഠിനാധ്വാനത്താലും തൊഴില്‍ മേഖലകളില്‍ പുരോഗതിയുണ്ടാകും. ആസൂത്രിപദ്ധതികള്‍ അന്തിമമായി പ്രവര്‍ത്തനവിജയം നേടും. ഭരണപാടവം അവലംബിക്കുവാനുള്ള അവസരം പുതിയ ഉദ്യോഗത്തിന് വഴിയൊരുക്കും.

പൂരാടം: മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ സാധിക്കുന്നതിനാല്‍ സന്തോഷവും സംതൃപ്തിയും കൃതാര്‍ഥതയും ഉണ്ടാകും. ഭക്ഷണക്രമീകരണങ്ങളില്‍ നിഷ്കര്‍ഷ വേണ്ടിവരും.

ഉത്രാടം: സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മഹദ് വ്യക്തികളുടെ നിര്‍ദേശങ്ങള്‍ നല്ല ജീവിതം നയിക്കാന്‍ ഉപകരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഉല്ലാസ വിനോദയാത്ര സഫലമാകും.

തിരുവോണം: കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് പാരമ്പര്യ പ്രവൃത്തികള്‍ പിന്‍തുടരും. നിരവധികാര്യങ്ങള്‍ നിഷ്കര്‍ഷയോടുകൂടി നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നതില്‍ ആശ്ചര്യമനുഭവപ്പെടും.

അവിട്ടം: പ്രവര്‍ത്തനമണ്ഡലങ്ങളില്‍ സജീവപ്രവര്‍ത്തനങ്ങളില്‍ ക്രമാനുഗതമായ വളര്‍ച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസാഹചര്യവും ഉന്മേഷവും ഉത്സാഹവും വര്‍ധിക്കും.

ചതയം: യാഥാര്‍ഥ്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. ജീവിത നിലവാരം പ്രതീക്ഷച്ചതിലുപരി മെച്ചപ്പെടും.

പൂരോരുട്ടാതി: സേവന സാമര്‍ഥ്യത്താല്‍ അധികൃതരുടെ പ്രീതി നേടും. അശ്രാന്തപരിശ്രമത്താല്‍ പ്രവര്‍ത്തനരംഗങ്ങള്‍ വിജയപഥത്തിലെത്തിക്കാന്‍ സാധിക്കും. നില വിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിക്ക് ചേരും.

ഉത്രട്ടാതി: മഹാരഥന്മാരുടെ ആപ്തവചനങ്ങള്‍ യുക്തമായ തീരുമാനം സ്വീകരിക്കാന്‍ ഉപകരിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ കാര്യപ്രസക്തമായ പങ്കുവഹിക്കും.

രേവതി: ആത്മാര്‍ഥസുഹൃത്തിനെ അബദ്ധത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. സഹവര്‍ത്തിത്ത്വഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ സ്വീകരിക്കുന്നത് മാനസിക ആഹ്ലാദത്തിനു വഴിയൊരുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top