ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരി്ക്കയുടെ ദേശീയ കണ്‍വന്‍ഷനു മുന്നോടിയായുള്ള ന്യൂയോര്‍ക്കിലെ ശുഭാരംഭം വിവിധ പരിപാടികളോടെ നടന്നു. സംഘടനാ ചര്‍ച്ചകളും പ്രഭാഷണങ്ങളും നൃത്തവും സംഗീതവും എല്ലാം ചേര്‍ന്ന് വര്‍ണ്ണ ശബളമായിരുന്നു പരിപാടികള്‍.
കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ രേഖ മേനോന്, സെക്രട്ടറി കൃഷ്ണരാജ് മോഹനന്, ട്രെഷറര്‍ വിനോദ് കെയാര്‍കെ, വൈസ് പ്രസിഡന്റ് ജയ് ചന്ദ്രന്, റീജിയണല്‍ വൈസ് പ്രസിഡന്റ് രവി നായര്‍, മുന്‍ സെക്രട്ടറി രാജു നാണു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. റീജിയണല്‍ വൈസ് പ്രസിഡന്റ് രവി നായര്‍ സ്വാഗതം ആശംസിച്ചു.
അധ്യക്ഷ പ്രസംഗത്തില്‍ ഡോ. രേഖ മേനോന് അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹം ഒത്തൊരുമയോടെ നി്ല്ക്കേണ്ടതിന്റെ ആവശ്യം വിശദീകരിച്ചു. സെക്രട്ടറി കൃഷ്ണരാജ് മോഹനന്, ട്രഷറര്‍ വിനോദ് കെയാര്‍കെ, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഷിബു ദിവാകരന്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ശ്രീകുമാര്‍ ഉണ്ണിത്താന് ,വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള, എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ നായര്‍, ഹിന്ദു സ്വയം സേവക് സംഘ് പ്രതിനിധി ശിവദാസന്‍ നായര്‍, മഹിമ വൈസ് പ്രസിഡന്റ് പദ്മകുമാര്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം ഡോ.ഗീത മേനോന് പരിപാടികള്‍ നിയന്ത്രിച്ചു. കണ്വെന്ഷന് ചെയര്മാന് രവി കുമാര്‍, വൈസ് ചെയര്മാന് സഞ്ജീവ് കുമാര്‍, കണ്‍വീനര്‍ ജയ് കുള്ളമ്പില്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം തങ്കമണി അരവിന്ദന്, രെജിസ്ട്രേഷന് കോചെയര്‍ രെതി മേനോന് തുടങ്ങി നിരവധി കണ്വെന്ഷന് ഭാരവാഹികളും, നിലവിലെയും മുന്‍കാലങ്ങളിലെയും ഡയറക്റ്റര്‍ ആന്‍ഡ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
സ്മിത ഹരിദാസിന്റെ നേതൃത്വത്തില്‍ നടന്ന തിരുവാതിരകളി , ഗായത്രി നായരുടെ ഭരതനാട്യം, ധന്യ ദീപുവിന്റെ ശിക്ഷണത്തില്‍ കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സ് , മുതിര്‍ന്ന പെണ്‍കുട്ടികളുടെ നൃത്തം എന്നിവ നയനമനോഹരമായിരുന്നു. അനിത കൃഷ്ണ, ശബരിനാഥ് നായര്‍, രാംദാസ് കൊച്ചുപറമ്പില്‍, രവി നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ശബരിനാഥ് നായര്‍ തയ്യാറാക്കിയ സത്യാനന്ദ സരസ്വതിയെക്കുറിച്ചുള്ള വീഡിയോ ചിത്രവും മുന്‍ കണ്‍വെന്‍ഷനുകളെ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ ചിത്രവും പ്രദര്‍ശിപ്പിച്ചു.
കണ്വെന്ഷന് റെജിസ്ട്രേഷന് ചെയര്‍ അരുണ്‍ നായര്‍ റെജിസ്ട്രേഷനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്കി. കിക്ക് ഓഫ് ഔപചാരികമായി പ്രഖ്യാപിക്കുകയും രജിസ്ട്രേഷന്‍സ് സ്വീകരിക്കുകയും ചെയ്തു.
കൊച്ചുണ്ണി ഇളവന്‍മഠം നന്ദി അറിയിച്ചു.ദേശീയ ഗാനത്തോടെ പരിപാടികള്‍ക്ക് സമാപ്തി കുറിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply